എക്‌സൈസ് വകുപ്പിനെ നോക്കുകുത്തികളാക്കി സംസ്ഥാനത്തു ലഹരി മാഫിയ. രണ്ട് മാസക്കാലത്തെ ലോക്കഡോൺ കാലവും ഇവർക്ക് കൊയ്ത്തു കാലം,കഞ്ചാവ്, മയക്കുമരുന്നു എന്നിവ സംസ്ഥാനത്തു നല്ല രീതിയിൽ പിടിമുറുകിയിട്ടുണ്ട്.
അന്യ സംസ്ഥാനത്തു നിന്നും കടത്തിവരുന്ന ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവരുമ്പോഴോ വിതരണം ചെയ്യുമ്പോഴോ എക്‌സൈസ് വകുപ്പിന് കണി കാണാൻ പോലും കിട്ടുന്നില്ല. അടുത്തിടെ ലഹരിയുമായി വന്ന ഒരു വാൻ പോലീസ് ചെക്ക്പോസ്റ്റ് തകർത്ത് പോയ വാർത്തകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. എന്നാൽ ചെറിയ വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന ഹാൻസ് പോലുള്ള സാധനങ്ങൾ പിടികൂടുകയും, സ്വന്തം വീട്ടിൽ വെച്ച് ചാരായം വാറ്റി കുടിക്കുന്ന ആളുകളെ എക്‌സൈസ് പിടികൂടുകയും അതിന്റെ എല്ലാം വിഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് എക്‌സൈസ് ഡിപ്പാർട്മെന്റ്. എന്നാൽ അതിന്റെ എല്ലാം എത്രയോ മടങ്ങാണ് കേരളത്തിലെ ലഹരി ഉപയോഗം എന്ന വസ്തുത മറച്ചു വെക്കാൻ കഴിയില്ല.ലഹരി മാഫിയകൾക് എതിരെ എന്തുകൊണ്ട് എക്‌സൈസ് നു ഒരു ചെറുവിരൽ പോലും ഇളക്കാൻ കഴിയാത്തത് എന്ന് അന്വേഷിച്ചാൽ, വേണ്ടത്ര ജീവനക്കാർ ഇല്ല എന്ന് തന്നെ ആണ് സത്യം. ഇനി എക്‌സൈസ് പിടികൂടിയ കേസുകളിൽ തുടർ അന്വേഷണം നടത്തുന്നത് പോലീസ് ആണ് എന്നുള്ളതും വസ്തുതയാണ്. അതുകൊണ്ട് തന്നെ അത്തരം കേസുകൾ മുന്നോട്ട് പോകുന്നില്ല. അതു ഒഴിവാക്കാൻ ആണ് കേരളത്തിൽ എക്‌സൈസ് ക്രൈം ബ്രാഞ്ച് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അതിലും വേണ്ടത്ര ജീവനക്കാരെ നിയമിക്കാൻ ധനകാര്യ വകുപ്പ് അനുമതി നൽകിയിട്ടില്ല.കേരളമാകെ 13 സീറ്റ് ആണ് ക്രൈം ബ്രാഞ്ചിന് അനുവദിച്ചത്.
എക്‌സൈസ് വകുപ്പിന്റെ ദുരവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാറി മാറി വരുന്ന ഗവണ്മെൻറുകൾക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന വകുപ്പായിട്ടുപോലും എല്ലാ സർക്കാരുകളും ഈ വകുപ്പിനെ അവഗണിക്കുകയാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന് നൽകേണ്ട അതേ പ്രാധാന്യം നൽകേണ്ട വകുപ്പ് ആണിത്, കാരണം ഭാവിയിലേക് നല്ല ഒരു സമൂഹത്തിനെ സൃഷ്ടിക്കുകയാണ് ഈ രണ്ടു വകുപ്പുകളും ചെയ്യുന്നത്.
എന്നാൽ എക്‌സൈസ് വകുപ്പിൽ നാമ മാത്രമായ ജീവനക്കാർ മാത്രം ആണ് ഉള്ളത്. 1968 ലെ കേരളത്തിലെ ജനസംഖ്യ അടിസ്ഥാനത്തിൽ ആണ് ഇപ്പോഴും കേരളത്തിലെ എക്‌സൈസ് ജീവനക്കാരുടെ എണ്ണം. ജനസംഖ്യയിൽ കോടികളുടെ വ്യത്യാസം ഉണ്ടായിട്ടും ജീവനക്കാരുടെ എണ്ണത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന പരാതി ഇതിനകം എക്‌സൈസ് വകുപ്പും എക്‌സൈസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ എക്‌സൈസ് വകുപ്പിൽ ജീവനക്കാർ ആയിരങ്ങൾ മാത്രം. ഇതു മൂലം നല്ല മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നത് നിലവിലെ ജീവനക്കാർ ആണ്. അവരുടെ മാനസികവും ശാരീരികവുമായ അധ്വാനത്തിന് ഫലം കാണണമെങ്കിൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കണം എന്ന് എക്‌സൈസ് ലെ ഉയർന്ന വൃത്തങ്ങൾ വരെ സമ്മതിക്കുന്നു.
സർക്കാർ ഗജനാവിലേക് വരുമാനം എത്തിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ഈ വകുപ്പിനോടും ജീവനക്കാരോടും ഉള്ള സർക്കാർ അനാസ്ഥ വേദനാജനകമാണ്. സർക്കാർ കോടികൾ മുടക്കി നടത്തിയ പരീക്ഷക്ക് മൂന്ന് വർഷം കൊണ്ട് ഊണും ഉറക്കവും ഒഴിച് പഠിച്ചു കായിക ക്ഷമത പരീക്ഷയും പാസ്സായി പൂർണ സജ്ജരായ മൂവായിരത്തോളം വരുന്ന ചെറുപ്പക്കാർ എക്‌സൈസ് റാങ്ക് ലിസ്റ്റിൽ ഒഴിവുകൾ കാത്തിരിക്കുകയാണ്. എന്നാൽ നാമ മാത്രമായ ഒഴിവുകൾ മാത്രം ആണ് വന്നിട്ടുള്ളത്, പത്തു ശതമാനം പോലും നിയമനം ഈ വകുപ്പിൽ നടന്നിട്ടില്ല. ഈ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾ മുട്ടാത്ത വാതിലുകൾ ഇല്ല. അടുത്ത മാസം 19 നു അവസാനിക്കുന്ന നിലവിലെ റാങ്ക് ലിസ്റ്റ് നിപയും, പ്രളയവും, കൊറോണയും കൊണ്ട് പോയപ്പോൾ ഇനി എന്ത് ചെയ്യണം എന്ന ചിന്തയിലാണ് മൂവായിരത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ.
ആവിശ്യ സർവീസ് ആയി പ്രഖ്യാപിച്ച എക്‌സൈസ് വകുപ്പിൽ കൂടുതൽ ആളുകളെ നിയമിക്കണം എന്ന് പൊതു പ്രവർത്തകർ ഉൾപ്പടെ ഉള്ള ആളുകൾ സർക്കാരിനോട് ആവിശ്യപെട്ടിട്ടുണ്ട്...
3000 പേര് ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നും നടന്നത് 10% താഴെ നിയമനം... കോടികൾ ചിലവഴിച്ചു നിലവിൽ വന്ന ലിസ്റ്റിൽ നിന്നും പേരിന് മാത്രം നിയമനം.. എക്‌സൈസ് അംഗബലം വർദ്ധിപ്പിക്കുക
ReplyDeleteThis comment has been removed by the author.
ReplyDeletePost a Comment