വയനാടിന് വീണ്ടും രാഹുൽ ഗാന്ധിയുടെ സ്നേഹ സ്പർശം

വയനാട് ലോക സഭ മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് രാഹുൽ ഗാന്ധിയുടെ സ്നേഹ സ്പർശം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 500 പി പി ഇ കിറ്റുകൾ ആണ് എംപി മണ്ഡലത്തിൽ എത്തിച്ചിരിക്കുന്നത്. 
വയനാട് പാർലമെന്റ് മണ്ഡലം മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ 50 തെർമൽ സ്കാനർ, 20000 മാസ്ക്,1000 ലിറ്റർ സാനിറ്റൈസർ എന്നിവ മൂന്ന്  ജില്ലാ ഭരണകൂടങ്ങൾക്കും രാഹുൽ ഗാന്ധി നേരത്തെ കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ പി പി ഇ കിറ്റുകൾ വിതരണം ചെയ്യുന്നത്. 
മലപ്പുറം ജില്ലയിലേക്കുള്ള കിറ്റുകൾ ജില്ലാ കോൺഗ്രസ്‌ അധ്യക്ഷൻ അഡ്വ. വി വി പ്രകാശിന്റെ സാനിധ്യത്തിൽ എ പി അനിൽകുമാർ എം ൽ എ ജില്ലാ മെഡിക്കൽ ഓഫീസർക് കൈമാറി. 

നേരത്തെ മണ്ഡലത്തിലെ 51പഞ്ചായത്തുകളിലെയും 5 മുനിസിപ്പാലിറ്റിയിലേയും കമ്മ്യൂണിറ്റി കിച്ചണിലേക് 28000 കിലോ അരിയും, മണ്ഡലത്തിലെ കിഡ്നി രോഗ ബാധിതർക് 1300 ഡയാലിസിസ് കിറ്റും അദ്ദേഹം എത്തിച്ചിരുന്നു. കൂടാതെ അസം, മേഘാലയ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും മലയാളികളെ നാട്ടിൽ എത്തിക്കാൻ രാഹുൽ ഗാന്ധി സഹായം എത്തിച്ചിരുന്നു.

1 Comments

Post a Comment

Previous Post Next Post

Display Add 2