നാളെ 2020 ജൂൺ 1 മുതൽ കൊറോണ കാലമായിട്ടുപോലും സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയാണ്. എന്നാൽ പഴയകാല ഗുരുകുല വിദ്യാഭ്യാസമോ സാധാരണ നടക്കുന്ന സ്കൂൾ പോയിട്ടുള്ള വിദ്യാഭ്യാസമോ അല്ല മറിച് വീട്ടിൽ ഇരുന്നു ഓൺലൈൻ ആയിട്ടാണ് നമ്മുടെ പൊന്നോമനകൾ നാളെ മുതൽ പഠനം ആരംഭിക്കുന്നത്. കൊറോണ പ്രതിസന്ധികൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസം തുടരാൻ കഴിയുന്നത് മഹാ ഭാഗ്യം തന്നെ ആണ്. അതിനു നമ്മൾ കടപ്പെട്ടിരിക്കുന്നത് ദീർഘ വീക്ഷണമുള്ള ഭരണാധികാരികളോട് തന്നെ ആണ്.
2004 ഇൽ ആണ് ഐ സ് ർ ഓ വിദ്യാഭ്യാസ ആവിശ്യങ്ങൾക് മാത്രമായി എഡ്യൂസാറ്റ് എന്നൊരു സാറ്റലൈറ്റ് വിക്ഷേപണം നടത്തിയത്.
2004 ഇൽ തന്നെ എഡ്യൂസാറ്റ് ന്റെ മേന്മകൾ ആദ്യമായി ഉപയോഗപെടുത്തിയത് കേരള സംസ്ഥാനം ആണ്, അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറും.
എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് ഉപയോഗ പെടുത്തി വിദ്യാർത്ഥികളുടെ പടനാവിശ്യങ്ങൾക് വേണ്ടി ഒരു TV ചാനൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആണ് കേരളം. 2005 ഇൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന എ പി ജെ അബ്ദുൾകലാം ആയിരുന്നു അത് സംസ്ഥാനത്തെ വിദ്യാർഥികൾക് സമർപ്പിച്ചത്
പതിനഞ്ചു വർഷം മുമ്പ് അന്നത്തെ ഭരണാധികാരികളുടെ, ടെക്നോളജി വളരുമ്പോൾ അതിനൊപ്പം നമ്മുടെ കുട്ടികളും വളരണം എന്ന ദീർഘ വീക്ഷണം ആണ് ഇന്ന് ഈ കൊറോണ കാലത്ത് കേരളത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് മുതല്കൂട്ടാവുന്നത് എന്ന് നമുക്ക് നന്ദിയോടെ സ്മരിക്കാം.
Post a Comment