രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം



*സദ്ഭാവനാ ദിനത്തിൽ സമഭാവനാ ഫലവൃക്ഷത്തൈ നട്ടു*


രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം


മലപ്പുറം :- രാജീവ് ഗാന്ധിയുടെ  ഇരുപത്തി ഒൻപതാം രക്ത സാക്ഷിത്വദിനത്തോടനുബന്ദിച്ച് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ്സ് ജനപ്രതിനിധി കളുടേയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി രാജീവ് ഗാന്ധിയുടെ ഓർമ്മ പുതുക്കി ''രാജീവ് ഗാന്ധി സമഭാവന '' ഫലവൃക്ഷത്തൈ നട്ടു. ആയിരത്തിലധികം വൃക്ഷത്തൈ നടലിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം മുണ്ടു പറമ്പ് ബൈപാസ് റോഡിൽ എ പി അനിൽകുമാർ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് കോൺഗ്രസ്സ് ജില്ലാ ചെയർമാൻ എ കെ അബ്ദുറഹിമാൻ . ജില്ലാഭാരവാഹികളായ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി സുധാകരൻ .മലപ്പുറം മുനിസിപ്പൽ വൈസ് ചെയർമാൻ പെരുമ്പള്ളി സൈത് . ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് .മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ മുഹസിൻ .എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Display Add 2