കോവിഡ്-19 വ്യാപനവും തുടർന്ന് ലോക്ക് ഡൗൺ മൂലവും സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ആണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം. കെ. മുനീർ. ലോക്ക് ഡൗൺ മൂലം പി എസ് സി യിൽ ജീവനക്കാർ എത്തിച്ചേരാത്തതും വിവിധ വകുപ്പുകളിലെ ജീവനക്കാർ ഓഫീസുകളിൽ എത്തിച്ചേരാത്തതു മൂലം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും മൂലമാണ് ഈ സാഹചര്യം ഉണ്ടായിരിക്കുന്നത്.
സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നും നാമമാത്രമായ നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചും നിയമന ശിപാർശകൾ വേഗത്തിൽ നൽകിയും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു കർമ്മ പദ്ധതിക്ക് സർക്കാർ മുൻകൈയെടുത്ത് രൂപം നൽകണമെന്നും പി എസ് സി അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി യുവാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഡോ എം കെ മുനീർ ആവശ്യപ്പെട്ടു.
ഒരു വർഷം കാലാവധി ഉള്ള സിവിൽ excise റാങ്ക്ലിസ്റ് നിലവിൽ വന്ന ഉടനെ ആണ് കേരളത്തിൽ പ്രളയം എന്ന മഹാ ദുരന്തം ഉണ്ടായത്, അതോടെ സംസ്ഥാനത്തെ പി സ് സി നിയമനങ്ങൾ എല്ലാം താളം തെറ്റി എന്നും മാസങ്ങൾ എടുത്ത് ഒന്ന് കര കയറാൻ നോക്കിയപ്പോഴേക്കും അടുത്ത മഹാമാരി ആയി കോവിടും വന്നു റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നു എന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ കുറ്റപ്പെടുത്തി.
Post a Comment