ടി പി ചന്ദ്രശേഖരൻ കൊല കേസിലെ കുറ്റവാളി കുഞ്ഞനന്തൻ മരണപെട്ടതിനെ തുടർന്നു
കുഞ്ഞനന്തനെ അനുസ്മരിച്ചു മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വന്നതിനു പിന്നാലെ ആണ്
വി.ടി ബൽറാം മുഖ്യമന്ത്രിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് ബുക്ക് പോസ്റ്റ് ഉദ്ധരിച്ചുള്ള വി ടി ബൽറാം ന്റെ പോസ്റ്റ് വായിക്കാം...
".......സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്ദൻ"
-അതിക്രൂരമായ ഒരു കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ് കോടതി ശിക്ഷിച്ച ഒരു ക്രിമിനലിൻ്റെ മരണത്തിൽ അയാളുടെ അടുത്ത സുഹൃത്തായ ഒരു പ്രമുഖൻ നടത്തിയ വിലാപമാണിത്.
'കരുതൽ മൻസ്യൻ' എന്ന് ഇദ്ദേഹത്തെ പല നിഷ്ക്കുകളും ഈയിടെ വാഴ്ത്തുന്നത് കണ്ടു. "കരുതലി"ൻ്റെ കാര്യത്തിൽ ആരാണ് ഇദ്ദേഹത്തിൻ്റെയൊക്കെ മാതൃക എന്ന് വ്യക്തമായല്ലോ? സഖാവ് എന്നതിൻ്റെ സമകാലിക അർത്ഥവും അദ്ദേഹം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
Post a Comment