മുഖ്യമന്ത്രിയുടെ ആറുമണി തള്ള് ബഡായി ബംഗ്ലാവ് തന്നെ എന്ന് ഓരോന്നും എണ്ണി പറഞ്ഞു പ്രതിപക്ഷ നേതാവ്



* 20,000 കോടിയുടെ കോവിഡ് പാക്കേജ് തള്ളലായിരുന്നില്ലേ 

* കുടുംബശ്രീക് 2000 കോടി നൽകും എന്നു പറഞ്ഞു ഇതുവരെ കൊടുത്തത് 125 കോടിയാണ് ഇത് തള്ളല്ലേ. 

* പ്രവാസികൾക്കു സൗജന്യ ക്വാറന്റൈൻ നൽകും എന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അതിനു പണം വേണം എന്ന് ഇത് തള്ളല്ലേ.

*  പന്ത്രണ്ടായിരത്തോളം ആളുകൾ വന്നപ്പോഴേക്കും സൗകര്യം ഇല്ല എന്ന് പറയുന്നു എന്നാൽ രണ്ട് ലക്ഷത്തോളം ക്വാറന്റൈൻ സൗകര്യം ഒരുക്കും എന്ന് കോടതിയിൽ പറഞ്ഞിരുന്നു, ഇത് തള്ളായിരുന്നില്ലേ. 

* എൺപത് ലക്ഷത്തോളം ആളുകൾക്കു കോവിഡ് വരും അത് തടയാൻ ആണ് സ്പ്രിങ്ക്ലെർ നെ കൊണ്ടുവന്നത് എന്ന് കോടതിയിൽ പറഞ്ഞു എന്നാൽ ഇന്നലെ പറഞ്ഞത് ഇരുപത്തയ്യായിരം ആളുകൾക്കു കോവിഡ് വരുമായിരുന്നു അത് തടയാൻ പറ്റി എന്ന്, അപ്പോ കോടതിയിൽ പറഞ്ഞത് തള്ളൽ അല്ലെ.... 

* ആദ്യ പ്രളയത്തിൽ കേരളത്തെ പഴയ പോലെ ആക്കും എന്നല്ല പുതിയ കേരളം ഉണ്ടാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, എവിടെ പുതിയ കേരളം അത് തള്ളല്ലേ 
ചാനലുകളിലൂടെ ഉള്ള സ്‌പോൺസേർഡ് ന്യൂസ്‌ ആണ് റീ ബിൽഡ് കേരള ആയി ഇപ്പോൾ കാണാൻ കഴിയുന്നത് എന്നും അദ്ദേഹം എടുത്ത് പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ... 

"ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട് ഞാൻ ബഡായി ബംഗ്ലാവ് എന്ന് പറഞ്ഞപ്പോ മുഖ്യമന്ത്രി ഒന്ന് ചിരിച്ചു, അങ്ങനെ എങ്കിലും പിണറായി വിജയന്റെ ചിരിക്കുന്ന മുഖം ആളുകൾക്കു കാണാൻ പറ്റിയല്ലോ.
കോവിഡ് കാലത്ത് അവസരം മുതലാക്കി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ക്ലെർ കമ്പനിക് നൽകാൻ ശ്രമിച്ചു അത് ഞാൻ വലിച്ചു പുറത്തിട്ടു.
ബാർ തുറക്കുന്ന അവസരം വന്നപ്പോ അവിടെയും കച്ചവടം നടത്താൻ നോക്കി, ക്യു ആപ്പിന്റെ നിർമാണം ഒരു കുട്ടി സകാവിനു നൽകി അവസാനം ആപ്പ് പ്രവർത്തിക്കാതെ വന്നു ഒരു നോട്ട് ബുക്ക്‌ കൂടെ കൊടുക്കേണ്ടിവന്നു.
അതിലെ വെട്ടിപ് ഞാൻ പുറത്ത് കൊണ്ടുവന്നു, അതിലും മുഖ്യമന്ത്രിക് എന്നോട് നീരസം ഉണ്ടാകുന്നതിന് കുറ്റം പറയാൻ പറ്റില്ല.ഇങ്ങനെ കോവിടിന്റെ മറവിലും അല്ലാത്തപ്പോഴും കൊള്ളരുതായ്മകളും അഴിമതിയും നടത്തിയാൽ അത് ചോദിക്കാൻ ഇവിടെ പ്രതിപക്ഷം ഉണ്ട് എന്ന വസ്തുത കൂടി കണക്കിലെടുത്താണ് നമുക്ക് ഇങ്ങനെ ഒരു പ്രതിപക്ഷനേതാവ് ഉണ്ടായി പോയാലോ എന്ന് മുഖ്യമന്ത്രി പറഞ്ഞത്".

അതേ സമയം പമ്പയിലെ മണൽ വാരൽ വൻ അഴിമതി ഉണ്ട് എന്നും വനം നിയമങ്ങളുടെ പരസ്യമായ ലംഘനം ആണ് നടക്കുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടർന്നു വനം വകുപ്പ്  മണൽ വാരൽ തടഞ്ഞു.



Post a Comment

Previous Post Next Post

Display Add 2