കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വന്ദേ ഭാരത് മിഷൻ ഏർപ്പെടുത്തിയ ഒരു ചാർജ് ഉണ്ട് അതിൽ കൂടാൻ പാടില്ല എന്നാണ്. എന്നാൽ അതേ വന്ദേ ഭാരത് മിഷൻ തന്നെയാണ് മൊറോക്കയിൽ നിന്നും ഒരു ചാർട്ടേഡ് ഫ്ലൈറ്റിൽ ആളുകളെ കൊണ്ടുവരുന്നത്. മൊറോക്കയിലെ ഇന്ത്യൻ എംബസി ആണ് ഫ്ലൈറ്റ് ചാർട്ടേഡ് ചെയ്യുന്നത്. ടിക്കറ്റ് ചാർജ് ഒരാൾക്കു 2000യു സ് ഡോളർ, അതായത് ഏകദേശം 1,50,000/- ഇന്ത്യൻ രൂപ.
സാധാരണ ചാർജ് ന്റെ മൂന്നിരട്ടിയാണ് ഇതു. മൊറോക്കയിൽ നിന്നും ഡെൽഹിയിലോട്ടാണ് മലയാളികൾ അടക്കം ഉള്ള ഫ്ലൈറ്റ് ചാർട്ടേഡ് ചെയ്തിരിക്കുന്നത്. ഇങ്ങനെ മൂന്നിരട്ടി ചാർജ് നു വന്ദേ ഭാരത് മിഷൻ തന്നെ ആളുകളെ നാട്ടിലെത്തിക്കുമ്പോൾ ഗൾഫിൽ ഉള്ള പ്രവാസികളോട് മാത്രം എന്തിനാണ് ഈ ഇരട്ട താപ്പ്. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും ഉള്ള ഒരു ചാർട്ടേഡ് ഫ്ലൈറ്റ് നു ഇൻഡ്യയിലോട്ട് വരാൻ അനുവാദം കിട്ടാഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.കേരള സർക്കാരിന്റെ കടും പിടുത്തം ആണ് ഇതിനു പിന്നിൽ എന്ന് ആരോപണം ഉന്നയിച്ചിരുന്നു.മറ്റുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾക് ഒരു നിയന്ത്രണവും നൽകാതെ ഗൾഫ് നാടുകളിൽ ഉള്ള പ്രവാസികൾക്കു മാത്രം ഒരു നിയമം വെക്കുന്നത് സർക്കാരിന്റെ ഇരട്ട താപ്പ് തന്നെയാണ് എന്ന് ആരോപണം ഉയരുന്നുണ്ട്.
Post a Comment