Airport-Pinarayi-Adani ജനങ്ങളെ പറ്റിച്ചു പിണറായി സർക്കാർ ?സർക്കാർ ഏജൻസിക്കു അദാനി ഗ്രുപ്പ് ബന്ധം
വീണ്ടും കേരള ജനത ചതിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവള ലേലം നടപടികൾക്ക്കായി സർക്കാർ ഏല്പിച്ച കൺസൾട്ടൻസിക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ അദാനി ഗ്രൂപ്പും പിണറായി വിജയൻ സർക്കാരും ഒത്തുകളിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. തികച്ചും നാടകീയമായ കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം കേരള സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്നും മറ്റാർക്കും വിട്ടുകൊടുക്കില്ല എന്നെല്ലാം ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾ പാഴ് വാക്കാണെന്നും അദ്ദേഹം സാക്ഷര കേരള ജനതയെ പറ്റിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ടെൻഡർ അദാനി ഗ്രൂപ്പിന് ലഭിച്ച ശേഷം, ഒരു കാരണവശാലും വിമാനത്താവളം കൈവിട്ടു കളയില്ല എന്നും സർക്കാരിന്റെ പിൻബലം ഇല്ലാതെ ആർക്കും വിമാനത്താവള നടത്തിപ്പ് മുന്നോട്ട് പോകാൻ കഴിയില്ല എന്നും പിണറായി വിജയൻ പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനു എതിർപ്പ് ഉണ്ടേൽ എന്തിനാണ് കേരള സർക്കാർ ടെൻഡർ നടപടികളിൽ പങ്കെടുത്തത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രി കേരളത്തോട് ചോദിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ചു വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുകയാണ് ഉണ്ടായത് എന്ന പരാതികളും ഉയർന്നുവരുന്നു. തുടർച്ചയായി പല കാര്യങ്ങളിലും പറഞ്ഞു പറ്റിക്കുന്ന കേരള സർക്കാരിന് എതിരെ കടുത്ത ജനരോഷം ആണ് ഉയർന്നു വരുന്നത്. അതിനിടയിൽ ആണ് വിമാനത്താവള ലേലം നടപടികളിലും അഴിമതി നടന്നിട്ടുണ്ടാകും എന്ന സൂചനകൾ പുറത്ത് വരുന്നത്. കോടികൾ നൽകിയാണ് ഈ ലേലം നടപടിയിൽ പങ്കെടുക്കാൻ വേണ്ടി സർക്കാർ ഒരു ഏജൻസിയെ ഏൽപ്പിച്ചത്. സർക്കാർ ഈ ലേലം നടപടികൾക്ക് വിദഗ്ധ ഉപദേശം നേടിയത് കരൺ അദാനിയുടെ ഭാര്യ പരീധി അദാനി പാർട്ണർ ആയ ഒരു നിയമ സ്ഥാപനത്തോടാണ്. ലേലം തുക നിർണയിക്കുന്നതിൽ വരെ ഈ സ്ഥാപനം ഘടകമായെന്നു KSIDC നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രളയ പുനരധിവാസ കൺസൾട്ടൻസിയിലൂടെ വിവാദത്തിലായ KPMG യും മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പും ആണ് ലേലം നടപടികളിൽ കേരള സർക്കാരിന് വേണ്ടി പങ്കെടുക്കാൻ KSIDC ക്ക് പിൻബലം നൽകിയിരുന്നത്. ഇതോടുകൂടി പിണറായി വിജയൻ സർക്കാരിന്റെ പുതിയ ഒരു അഴിമതിയും കൂടി ഉയർത്തി കാട്ടുകയാണ് പ്രതിപക്ഷം.കേരള ജനതയുടെ ആരോഗ്യ രേഖ ഒറ്റുകൊടുക്കാൻ ശ്രമിച്ചു എന്ന പഴി ഈ സർക്കാർ ഇതിനു മുമ്പ് സ്പ്രിങ്ക്ലെർ വിഷയത്തിൽ കേട്ടിരുന്നു. ഇപ്പോൾ ഇതാ ലേലം നടപടികളിൽ ഒത്തുകളിച്ചു എന്ന വിവാദം പുറത്ത് വന്നിരിക്കുന്നു.
Post a Comment