മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയോ? DYFI യുടെ അഭിപ്രായം തേടി Shafi parambil MLA

DYFI അപിപ്രായം തേടി ഷാഫിപറമ്പിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികൾ ആയതു കൊണ്ടാണോ നിരീക്ഷണത്തിൽ പോകേണ്ടി വന്നത് എന്ന്‌ DYFI  അഭിപ്രായം പറയണം എന്ന്‌ ഷാഫി പറമ്പിൽ  MLA.
യുഡിഫ് ജന പ്രതിനിധികൾ നിരീക്ഷണത്തിൽ പോകേണ്ടി വന്നപ്പോൾ DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ് അടക്കം സി പി എം നേതാക്കൾ വളരെ മോശമായിട്ടായിരുന്നു അവരെ ചിത്രീകരിച്ചിരുന്നത്. മരണത്തിന്റെ വ്യാപാരികൾ എന്നും അഭിമാനം ഉണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് കാർക്കിച്ചു തുപ്പണം എന്നുവരെ ഇടതുപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. അതിനു മറുപടി എന്നോണം ആണ് ഷാഫി പറമ്പിൽ എം ൽ എ DYFI യുടെ അഭിപ്രായം ആരാഞ്ഞ് ഫേസ്ബുക് പോസ്റ്റ്‌ ഇട്ടത്. 

അന്യ സംസ്ഥാനത്തു നിന്നും വാളയാറിൽ വന്നു കുടുങ്ങിയ മലയാളികളെ രക്ഷിക്കുന്നതിന് വേണ്ടി ആയിരുന്നു ഷാഫി പറമ്പിൽ അടക്കം ഉള്ള കോൺഗ്രസ്‌ ജനപ്രതിനിധികൾ അവിടെ എത്തിയത്. അവർക്ക് ഭക്ഷണവും വെള്ളവും കൊടുത്തതിന്റെ പേരിലാണ് യുഡിഫ് നേതാക്കളെ ക്വാറന്റൈൻ ചെയ്യിപ്പിച്ചത്.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം അവർ ക്വാറന്റൈനിൽ പോകുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി അടക്കം ഉള്ള സി പി എം പ്രതിനിധികൾ നേരിട്ടും അല്ലാതെയും വാളയാറിൽ എത്തിയ ആളുകൾക്ക് പഴവും വെള്ളവും നൽകിയതിനെ വിമർശിച്ചിരുന്നു.
ജന പ്രതിനിധികൾ ആകുമ്പോൾ ജനങ്ങൾക്ക് വേണ്ടി നില കൊളേണ്ടിവരും എന്നും ഏതു സാഹചര്യത്തിലും അവരുടെ കൂടെ നിൽക്കേണ്ടിവരും എന്ന യുഡിഫ് നിലപാടിന്റെ പുച്ഛിച്ചു മരണത്തിന്റെ വ്യാപാരികൾ എന്നായിരുന്നു സിപിഎം വിളിച്ചിരുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ ന്റെ പൂർണ രൂപം വായിക്കാം...... 

DYFI അഭിപ്രായം പറയണം .
മുഖ്യമന്ത്രിയും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികൾ ആയത് കൊണ്ടാണോ നിരീക്ഷണത്തിൽ പോകേണ്ടി വന്നത് ? അതോ പൊതുപ്രവർത്തകർ എന്ന നിലയ്ക്കും ജനപ്രതിനിധികൾ ആയത് കൊണ്ടും അനിവാര്യമായ ഇടപെടലുകൾ നടത്തേണ്ടി വന്നത് കൊണ്ടാണോ ? 
ഈ കൊടും ചതി കേരളം മറക്കില്ല എന്ന പോസ്റ്ററുണ്ടാവോ ?
ക്വാറന്റൈനിൽ പോകേണ്ടി വരുന്ന ജനപ്രതിനിധികൾ ആത്മാഭിമാനമുണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് കാർക്കിച്ച് തുപ്പണമെന്ന് മുഹമ്മദ് റിയാസിന് ഇന്നും  അഭിപ്രായമുണ്ടോ ?
ആരും രോഗബാധിതരാവാതിരിക്കട്ടെ .





Post a Comment

Previous Post Next Post

Display Add 2