GOLD Smuggling-Shivashankar-pinarayi vijayan. Read More
സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സർക്കാരിന് വീഴ്ചപറ്റിയെന്നു സമ്മതിച്ചു ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരിക്കുന്നത്. സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയത് ശിവശങ്കർ ആണ് എന്നു സ്വപ്ന സുരേഷ് മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്നും ശിവശങ്കർ വിഷയത്തിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും അമിത സ്വന്തന്ത്ര്യം നൽകാൻ പാടില്ല എന്ന പടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ കള്ളക്കടത്തു കേസിലെ മുഖ്യപ്രതിയുമായുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ ബന്ധം സർക്കാർ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റു എന്നും പ്രതിപക്ഷത്തിന് ഇപ്പോൾ കിട്ടിയ അവസരം അവർ മുതലാകുകയാണ് അത് സഹിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലാ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രെട്ടറിയും ഐ ടി സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറിന്റെ സസ്പെന്ഷനും മറ്റും ഇടത്പക്ഷ ഭരണത്തെ അടിച്ചുലക്കുന്ന സംഭവങ്ങൾ ആണ്. പ്രതിപക്ഷം ഉയർത്തിയ സ്പ്രിങ്ക്ലെർ മുതൽ ഇ മൊബിലിറ്റി പദ്ധതിയിലെ അഴിമതികളെ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടത്തേണ്ട സാഹചര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റിയതോടുകൂടി ഓഫീസിലെ ദുർഗന്ധം ഇല്ലാതായി ഇപ്പോൾ സുഗന്ധം ആണെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ പറഞ്ഞു. തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ താൻ നിലക്ക് നിർത്താറുണ്ടെന്നും അവർ പറയുന്ന സ്ഥലത്തെല്ലാം ഒപ്പിടുന്ന ആളല്ല താൻ എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന ഇന്നലെ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ കഴിയില്ലേ എന്നും എല്ലായിടത്തും നോക്കാതെ ഒപ്പിടുന്ന ആളാണോ എന്നും സമൂഹ മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ഉയർന്നു വന്ന ചോദ്യങ്ങൾ ആണ്. മുഖ്യമന്ത്രിയെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയോടെ രണ്ട് മന്ത്രിമാർ വന്നതോടെ ഭരണപക്ഷത്തെ ചേരിതിരിവാനോ ഇതെന്ന് ഉറ്റുനോക്കുകയാണ് സോഷ്യൽ മീഡിയ.
Post a Comment