Government job for Sale- സർക്കാരിന് താക്കീതുമായി ഉദ്യോഗാർത്ഥികൾ.
പി എസ് സി യെ മുമ്പിൽ നിർത്തി സർക്കാർ ജോലിക്ക് കോഴ വാങ്ങി എന്ന വർത്തകൂടി പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ റാങ്ക് പട്ടിക കാലാവധി നീട്ടാൻ പ്രതിഷേധം ഉയർത്തിയ റാങ്ക് ഹോൾഡേഴ്സ് മാത്രം അല്ല കേരളത്തിലെ മുഴുവൻ ഉദ്യോഗാര്ഥികളും ശബ്ദമുയർത്തുകയാണ്. പി എസ് സി നിയമന നിരോധനം നിലനിൽക്കുമ്പോൾ പിൻവാതിൽ നിയമനവും കൺസൾട്ടൻസി നിയമനവും പോരാഞ്ഞു കോഴ വാങ്ങി സർക്കാർ ജോലി നൽകുന്ന സ്ഥിതിയിലോട്ട് എത്തിനിൽക്കുമ്പോൾ ക്ഷമിച്ചിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ.
കേരളത്തിൽ കോടതിയെക്കാൾ വിശ്വാസത്തോടെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ യുവാക്കൾ കണ്ടിരുന്ന ഒരു ഭരണഘടനാ സ്ഥാപനം ആയിരുന്നു കേരള പബ്ലിക് സർവീസ് കമ്മീഷൻ. കോടതിയിൽ തെളിവുകൾ നൽകിയാൽ മാത്രമേ നീതി കിട്ടൂ. എന്നാൽ ഒന്നും നല്കിയില്ലെലും അവനവനു കിട്ടേണ്ടത് കിട്ടിക്കൊണ്ടിരുന്ന ഒരു സ്ഥാപനം ആയിരുന്നു കേരള പി എസ് സി. എന്നാൽ ഇന്ന് അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഒരു വട്ടം അല്ല പലവട്ടം. ഉദ്യോഗാർത്ഥികൾക്ക് അദ്യം ഇടി വെട്ടിയത് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കോപ്പി അടി വിഷയം വന്നപ്പോൾ ആണ് എന്നാൽ
അറിഞ്ഞതും കേട്ടതുമായ കാര്യങ്ങൾ ഒന്നും ശരിയാവരുതേ ദൈവമേ എന്ന് പ്രാർത്ഥിച്ചു മുന്നോട്ട് പോകുവാൻ ആയിരുന്നു ഓരോ ഉദ്യോഗാർത്ഥിയും ആഗ്രഹിച്ചിരുന്നത്.
എന്നാൽ കോപ്പി അടി വിഷയം കോടതിയിൽ ശരിവെക്കുകയും പോലീസ് കോൺസ്റ്റബിൾ ലിസ്റ്റ് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തതോടെ സകല പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. തങ്ങൾക്ക് കൂടുതൽ മാർക്കുകൾ കിട്ടുന്ന പരീക്ഷകളിൽ പോലും കട്ട് ഓഫ് മാർക്ക് ഉയരുന്നതിന്റെ കാരണം പല വട്ടം ആലോചിച്ചിട്ടും മനസിലായിരുന്നില്ല, തങ്ങളേക്കാൾ നന്നായി പടിക്കുന്നവർ ഉണ്ടായത് കൊണ്ടാകും അങ്ങനെ വരുന്നത് എന്ന് ആശ്വസിച്ചു. എന്നാൽ പി എസ് സി കോപ്പിയടി വിഷയം പുറത്ത് വന്നതോടെ മനസിലെ സംശയം പി എസ് സി യുടെ വിശ്വാസ്യതയിൽ ഒരു കരടായിമാറി. അതെല്ലാം മറന്നു വീണ്ടും പഠിക്കാൻ ആരംഭിച്ചപ്പോൾ ഇതാ PSC ജോലി വില്പനക്ക് എന്ന ബോഡുകൾ സമൂഹമാധ്യമങ്ങളിൽ ദൃശ്യമാകുന്നു. നാലു ലക്ഷം രൂപക്ക് സർക്കാർ ജോലി വാങ്ങി തരാം എന്ന് മുദ്രപത്രത്തിൽ എഴുതി കൊടുത്തു പണം വാങ്ങിയിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ കൂടെ നിൽക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ നേതാവ്. ഘടക കക്ഷി നേതാക്കൾ ഇങ്ങനെ ചെയ്യുന്നുണ്ടേൽ പ്രധാന കക്ഷി നേതാക്കൾ എങ്ങനെ എല്ലാം ചെയ്യുന്നുണ്ടാകും.
തങ്ങളുടേതല്ലാത്ത കാരണത്താൽ നിയമന നിരോധനം നടന്ന ലിസ്റ്റുകൾപ്പോലും കാലാവധി നീട്ടി നൽകാത്ത സർക്കാർ തീരുമാനം ഏറെ വിമർശനങ്ങൾ നേരിട്ടിരിരുന്നു. റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം ശക്തമായതോടെ പോലീസ് അറസ്റ്റ് വരെ ഉണ്ടായിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ. ഒരു ലിസ്റ്റ് നഷ്ടപ്പെട്ടാൽ കൈവിട്ടു പോകുന്നത് ഒരു ജീവിതമാണ് എന്ന് സർക്കാർ മനസിലാക്കാതെ പോയതിൽ പ്രതിഷേധം ശക്തമായി നിലനിൽക്കുമ്പോൾ ആണ് കോഴ വാങ്ങി ജോലി നൽകുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. കോണ്സല്ട്ടൻസി വഴിയും അല്ലാതെയും ഉള്ള പിൻവാതിൽ നിയമനങ്ങൾക്ക് പുറമെ ആണ് ഇത്തരം വാർത്തകൾ കേൾക്കുന്നത്. ഇതിനിടെ റാങ്ക്ഹോൾഡേഴ്സ് പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ വയറൽ ആയിരുന്നു. സർക്കാർ പ്രതിനിധികളുടെയും മന്ത്രിമാരുടെയും സമൂഹ മാധ്യമങ്ങളിലൂടെ നടന്ന വിശതീകരണ വിഡിയോകൾക്ക് ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് അടിച്ചു ഉദ്യോഗാർത്ഥികൾ അവരുടെ ശക്തി തെളിയിച്ചിരുന്നു.
ഉദ്യോഗാർഥികളുടെ പ്രശ്നത്തിൽ അവർക്കൊപ്പം നിൽക്കാൻ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വന്നിരുന്നു. പ്രതിപക്ഷ യുവജന സഘടനകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തന്നെ സമരങ്ങൾ നടർത്തിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ സമരങ്ങൾക്കും നിയന്ത്രണമുണ്ട്.
സർക്കാർ ജോലി ലക്ഷങ്ങൾ കൈക്കൂലി കൊടുക്കുന്നവർക്ക് വിൽക്കാൻ വെച്ചിരിക്കുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. രാപ്പകൽ അധ്വാനിച്ച് PSC റാങ്ക്ലിസ്റ്റിൽ ഇടം നേടിയ നൂറുകണക്കിന് യുവതീ യുവാക്കൾ നിയമനം കിട്ടാതെ അലയുന്ന സമയത്താണ് ഇത് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടി വിവാദത്തിൽ തുടങ്ങി പിൻവാതിൽ നിയമനവും വൻ തുക മുടക്കി കൺസൾട്ടൻസി വഴിയുള്ള നിയമനവും എല്ലാം കടന്നു ഇപ്പോൾ മുദ്രപത്രത്തിൽ എഴുതി കൊടുത്തു പൈസ വാങ്ങി നിയമനം നടത്തി കൊടുക്കുന്നത് ഭരണകക്ഷിയിലെ തന്നെ പ്രമുഖ നേതാക്കളാണ് എന്നും അദ്ദേഹം ആരോപിച്ചു. സംവരണം ഉൾപ്പടെയുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു നടത്തുന്ന ഈ കൈവിട്ട കളി സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിലെ യുവാക്കൾ അതിനു മറുപടി നൽകും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
Post a Comment