Kerala:Disaster-pinarayi -Accused തീരാ ദുരന്തങ്ങൾ പേറി കേരളം: സോഷ്യൽ മീഡിയയുടെ പഴികേട്ട് പിണറായി

Kerala:Disaster-pinarayi -Accused എല്ലാ ദുരന്തങ്ങൾക്കും പഴികേൾക്കേണ്ടി വരുന്ന സർക്കാർ. 
പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത്പക്ഷ സർക്കാർ അധികാരത്തിൽ വന്നിട്ട് നാലു വർഷം പിന്നിടുമ്പോൾ, തീരാ ദുരന്തങ്ങളുടെയും കണ്ണീരിന്റെയും കഥ മാത്രമാണ് കേരളത്തിന്‌ പറയാനുള്ളത്. ഈ ദുരന്തങ്ങൾക്ക് കാരണവും പിണറായി വിജയൻ മുഖ്യമന്ത്രി ആയതാണ്  എന്നാണ്  സോഷ്യൽ മീഡിയ ആരോപണം. പിണറായി വിജയനെ എതിര്കുന്നവരാണ് ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. പ്രചാരണങ്ങൾ കേൾക്കുമ്പോൾ ഒളിച്ചും പതുങ്ങിയും ശരിയാണോ എന്ന്‌ ചിന്തിക്കുന്നവരും ഉണ്ട്. 

ഒട്ടേറെ വെല്ലുവിളികളാണ് ഇടത്പക്ഷ സര്ക്കാരിന് കഴിഞ്ഞ നാലു വർഷത്തിൽ നേരിടേണ്ടി വന്നിട്ടുള്ളത്. ഏത് ദുരന്തങ്ങൾ നടന്നാലും ഒട്ടേറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് ഈ സർക്കാരിന്. ഓഖി ദുരന്തം നടന്നപ്പോൾ മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാതിരുന്നതും പിന്നീട് അവിടെ ചെന്നപ്പോൾ ആളുകൾ മോശമായി പെരുമാറിയതും നമ്മൾ കണ്ടതാണ്. പിന്നീട് 2018 ലെ പ്രളയം വന്നപ്പോൾ അത് സർക്കാർ സ്‌പോൺസേർഡ് പ്രളയമായിരുന്നു എന്ന പഴിയും കേൾക്കേണ്ടി വന്നു. അതിനു കാരണം ഡാമുകൾ യഥാർത്ത സമയത്ത് തുറക്കാതെ പിന്നീട് ഒരുമിച്ച് തുറന്നതാണ് മഹാ പ്രളയത്തിന് കാരണമായത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അത് ശരിവെക്കുന്നതായിരുന്നു 2019 ലെ പ്രളയത്തിൽ മുൻ വർഷത്തിൽ പ്രളയം ബാധിച്ച സ്ഥലങ്ങളെ ഒന്നും ബാധിക്കാതിരുന്നത്. 2019 ഇൽ ഡാമുകൾ ശരിയായി തുറന്നു കൊടുത്തത് കാരണം മധ്യ കേരളത്തിൽ ഒരു ദുരിതം ഒഴിവായി. എന്നാൽ 2019 ൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത് കവളപ്പാറയിലും വയനാട് പുതുമലയിലും ഉരുൾപൊട്ടലിൽ വൻ ദുരന്തങ്ങൾ ആണ് ഉണ്ടായത്. അവിടെ ഉള്ള ആളുകൾക്കു ദുരിതാശ്വാസ സഹായം യഥാ സമയം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ചപറ്റി എന്ന്‌ ആരോപണം ഉയർന്നിരുന്നു. കവളപ്പാറയിൽ ഒരു വർഷം ആകാറായിട്ടും വീട് നഷ്ടപെട്ടവർക് അത് നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. അതിലും വലിയ പഴി ഈ സർക്കാരിന് കേൾക്കേണ്ടി വന്നു. 

ദുരന്തങ്ങൾ ഉണ്ടായത് സർക്കാർ കരണമല്ലങ്കിലും ദുരന്ത സഹായങ്ങൾ നല്കിയതില് വീഴ്ച പറ്റിയതാണ് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റത്. അതിനിടയിലാണ് സി പി എം നേതാക്കൾ പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസിൽ പ്രതികളാവുന്നത്. അങ്ങനെ ദുരന്ത സഹായങ്ങൾ നൽകുന്നതിൽ ഉള്ള വീഴ്ചയും ദുരന്ത ഫണ്ട്‌ തട്ടിപ്പ് കേസിൽ സർക്കാർ അനുകൂലികൾ പ്രതികളാവുകയും കൂടെ ചെയ്തപ്പോൾ സർക്കാരിന്റെ വിശ്വാസ്യത ചോദ്യ ചിഹ്നം ആയിമാറി. 

അതിനിടയിലാണ് രാജ്യത്തെ തന്നെ നടുക്കിയ സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെതിരെ ആരോപണങ്ങൾ വരുന്നതും അദ്ദേഹത്തെ സസ്പെൻസ് ചെയ്യേണ്ടിവരിക കൂടി ചെയ്തത്. എം ശിവശങ്കർ പിണറായി വിജയൻ സർക്കാരിന്റെ സൂപ്പർ ഹീറോ ആയിരുന്നു എന്നത് പരസ്യമായ രഹസ്യം ആണ്.മറ്റാർക്കും ഇല്ലാത്ത ഒരു സ്വാധീനം അദ്ദേഹത്തിന് ഈ സർക്കാരിൽ ഉണ്ടായിരുന്നു എന്നത് പരമാർത്ഥം തന്നെ. പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പ്കാരന് ആണ് ശിവശങ്കർ എന്നത് പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണം ആണ്. ശിവശങ്കറും സ്വർണ കള്ളക്കടത്തു കേസിലെ പ്രധാന പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ സർക്കാരിനെ പിടിച്ചു കുലുക്കുന്നത്.

പ്രധാന പ്രതി ആയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വകുപ്പുകൂടിയായ ഐ ടി വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ കരാർ ജീവനക്കാരി ആണ്. അവർക്ക് ആ ജോലി നൽകുന്നതിന് ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിസിപൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയും കൂടിയായ എം ശിവശങ്കർ ആണ് എന്ന വാർത്തകൾ പുറത്ത് വന്നതും സർക്കാരിന് കേരള സമൂഹത്തിനു മുമ്പിൽ തല കുനിക്കേണ്ടി വന്നു. ലക്ഷകണക്കിന് ആളുകൾ ഒരു ജോലിക്ക് വേണ്ടി പി എസ് സ് പരീക്ഷ എഴുതി കാത്തിരിക്കുമ്പോൾ സർക്കാരിന് എതിരെ വരുന്ന പ്രധാന ആരോപണമായ അനധികൃത നിയമനങ്ങൾ കേരളത്തിലെ യുവാക്കൾ ഞെട്ടലോടെ ആണ് നോക്കി കാണുന്നത്. 

ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ ഈ സർക്കാരിന് എതിരെ പറയുന്നവരെ കുറ്റം പറയാൻ കഴിഞ്ഞെന്നു വരില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കണ്ണീരിലും പ്രളയദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവരുടെ കണ്ണീരും ഓഖി ദുരന്ത സഹായങ്ങളിൽ വന്ന വീഴ്ചകളും ഒടുവിൽ എല്ലാത്തിനും മുകളിൽ കോവിഡ് എന്ന മഹാമാരിയിൽ പ്രതിരോധത്തിൽ ചില വകുപ്പുകളിൽ വീഴ്ചപറ്റി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കൂടി ആയപ്പോൾ കേരള ജനതക്ക് മുമ്പിൽ തല താഴ്ത്തി നിൽക്കേണ്ടി വന്നിരിക്കുകയാണ് സർക്കാരിന്. ദുരന്ത ഫണ്ട്‌ തട്ടിപ്പ് പുറത്ത് വന്നതോടെ കൂടി കേരള ജനത പ്രതിപക്ഷത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്.അടുത്തിടെ നടന്ന സോഷ്യൽ മീഡിയ സമരങ്ങളിൽ എല്ലാം മികച്ച ജന പിന്തുണയാണ് പ്രതിപക്ഷം നേടുന്നത്.



Post a Comment

Previous Post Next Post

Display Add 2