ദുരന്ത മുഖത്തെ നീലപ്പട Trauma Care Valunteers-Karipore Flight crash
ദുരിതങ്ങൾ ആയാലും ദുരന്തങ്ങൾ ആയാലും അതിനെ അതിജീവിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുന്ന സാധാരണക്കാരുടെ പട്ടാളമായ മലപ്പുറം ട്രോമാ കെയർ വളണ്ടീയർസ്നു ബിഗ് സലൂട്ട് നൽകി കുറിപ്പ് എഴുതിയിരിക്കുകയാണ് ഒരു കുഞ്ഞനുജത്തി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നാട് നേരിടേണ്ടി വന്ന ദുരന്തമുഖത്ത് മനസ് പതറാതെ ഉറച്ചു നിന്ന ട്രോമാ കെയർ വളണ്ടീയർസ്, കൊറോണ എന്ന മഹാമാരിയുടെ ഈ കാലത്ത് സർക്കാർ ശമ്പളം വാങ്ങുന്നവർ പോലും പുറത്ത് ഇറങ്ങി ജോലി ചെയ്യാൻ മടിക്കുമ്പോൾ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ നീലപ്പടയെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
കരിപ്പൂർ വിമാന അപകടം നടന്നപ്പോൾ ആരും വിളിക്കാതെ തന്നെ അങ്ങോട്ടേക് ഓടിയെത്തിയ നീലക്കുപ്പായക്കാർക് അഭിനന്ദനങ്ങൾ അറിയിച്ചു ഫാത്തിമ നാസ്നിൻ എന്ന കുഞ്ഞനുജത്തി എഴുതിയ കുറിപ്പ് വായിക്കാം....
നീല
കുപ്പായ
കാർക്ക്
ഈ കുഞ്ഞനിയത്തി യുടെ
ബിഗ്സലൂട്ട്
🥇🥇🥇🥇🥇🥇🥇🥇🥇🥇🥇
പത്താം ക്ലാസ് പരീക്ഷയിൽ കുഴപ്പമില്ലാത്ത മാർക്കോടെ വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിന്ന് സീറ്റ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഈ സമയം, കഴിഞ്ഞ രണ്ട് വർഷത്തെ ആഗസ്റ്റ് കടന്ന് പോയത് ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ ഒരു വിങ്ങലാണ്. 2020 ആഗസ്റ്റ് വരുന്നതെങ്കിലും സന്തോഷത്തോടെ ആവണം എന്ന് ആഗ്രഹിച്ച നമ്മുക്ക് നേരിടേണ്ടി വന്നത് അതിലും വലിയ ദുരന്ത വാർത്തയാണ്...
മൂന്നാർ പെട്ടിമുടിയിൽ ഉണ്ടായ ദുരന്ത വാർത്ത TV യിൽ കണ്ട് കൊണ്ടിരിക്കുമ്പോൾ മണ്ണിനടിയിൽ പെട്ട് ശ്വാസം മുട്ടി മരിച്ച ആളുകളുടെ കുടുംബത്തിൽ അപകടത്തിൽ നിന്നും രക്ഷപെട്ട ബന്ധുക്കൾ ഹൃദയം പൊട്ടി കരയുന്ന മനസലിയിക്കുന്ന കാഴ്ച്ചകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ,അതിനിടയിൽ കേട്ട വാർത്തയാണ് കരിപ്പൂർ വിമാന താവളത്തിൽ വിമാനം തെന്നി മാറി എന്ന്. ആളപായം ഒന്നും ഇല്ല എന്നായിരുന്നു ആദ്യം കേട്ടത്. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ആണ് തെന്നി മാറിയ വിമാനം TV യിൽ കണ്ടതും അത് രണ്ട് പിളർപ്പായി കിടക്കുന്നത് കണ്ടതും അപ്പോഴേക്കും രണ്ട് പേരുടെ മരണ വാർത്തയും കണ്ടു 😥
ഒരുപാട് പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന സഹോദരങ്ങളും സഹോദരിമാരും പിഞ്ചു കുഞ്ഞുങ്ങളും ഉറ്റവരെ കാണാനുള്ള മോഹം കൊണ്ട് മലയാള മണ്ണിൽ കാല് കുത്താൻ നിമിഷങ്ങൾ മാത്രം, ഒറ്റ നിമിഷം കൊണ്ടാണ് ആ സന്തോഷം മുപ്പതടി താഴ്ച്ചയിലേക്ക് കൂപ്പ് കുത്തിയത്. ജീവന് വേണ്ടി പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളും സഹോദരങ്ങളും, തിമിർത്ത് പെയ്യുന്ന മഴ, കോവിഡ് 19എന്ന മഹാമാരിയേ ഭയന്ന് അകലം പാലിക്കുന്ന ഈ കൊറോണ കാലം...ഗൾഫിൽ നിന്ന് വരുന്ന സ്വന്തം കൂടപ്പിറപ്പായാലും മാതാപിതാക്കളായാലും എയർപോർട്ടിൽ പോയി കൂട്ടി കൊണ്ട് വരുകയോ അവരെ ഒരു നോക്ക് പോലും കാണാൻ നിൽക്കാതെ വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ജനങ്ങൾ...
കരിപ്പൂർ എയർപോർട്ടിൽ വിമാന അപകടം നടന്ന് നിമിഷങ്ങൾ കൊണ്ട് നാനാ ദിക്കുകളിൽ നിന്നും ഓടി എത്തിയ ജനങ്ങൾ. വിമാനത്തിന്റെ ഉള്ളിൽ നിന്ന് ജീവന് വേണ്ടി പിടയുന്ന സഹോദരങ്ങളുടെ രക്ഷിക്കാനുള്ള നിലവിളി...അത് കേട്ട് നിൽക്കാൻ മലപ്പുറത്ത് കാർക്ക് കഴിഞ്ഞില്ല. അവർ അകലം പാലിക്കേണ്ട കൊറോണ കാലം മറന്നു, പെയ്തു കൊണ്ടിരിക്കുന്ന മഴ അവർ അറിഞ്ഞതേയില്ല. രണ്ടായി പിളർന്ന വിമാനം കത്തി പോകും എന്ന് പോലും നോക്കിയില്ല. പിടയുന്ന ജീവനുകളെ മാറോട് ചേർത്തു കിട്ടിയ വാഹനങ്ങളിൽ ഹോസ്പിറ്റലിൽ എത്തിക്കുന്ന കാഴ്ച്ചകൾ TV യിലൂടെ കണ്ട് കൊണ്ടിരിക്കുന്ന എന്റെ മനസ്സിൽ മലപ്പുറത്ത് ജനിച്ചതോർത്ത് അഭിമാനം തോന്നി. അതിൽ മലപ്പുറത്തെ ട്രോമാകെയർ പ്രവർത്തകരെ കൂടി കണ്ടപ്പോൾ എന്റെ കുഞ്ഞു മനസ്സിലും സന്തോഷം ഇരട്ടിച്ചു.
മലപ്പുറത്ത് സ്വന്തം ജോലിയിൽ ഏർപെട്ടിരിക്കുന്ന സമയം എയർപോർട്ടിൽ വിമാന അപകടം നടന്നിട്ടുണ്ട് എന്ന് മെസേജ് വരികയും നിത്യ വരുമാനം കൊണ്ട് ജീവിതം കഴിച്ച് കൂട്ടുന്ന ട്രോമാകെയർ പ്രവർത്തനകരായ എനിക്ക് അറിയാവുന്ന ഷാജിക്കയും റാഫിക്കയും കുഞ്ഞുക്കയും പിന്നെ പേരറിയാത്ത മറ്റ് ഇക്കമാരും പിന്നെ ഒന്നും ചിന്തിച്ചില്ല നീല കുപ്പായം അണിഞ്ഞു നിമിഷ നേരം കൊണ്ട് സംഭവസ്ഥലത്തെത്തി കയ്യിൽ കിട്ടിയ ജീവനുമായി ഹോസ്പിറ്റലിലേക്ക് ഓടുന്ന ഓരോ വീഡിയോ വാട്സ്ആപ്പിൽ കാണുമ്പോൾ,നീല കുപ്പായമണിഞ്ഞ ഇക്കമാരെ കാണുമ്പോൾ അവരെ ഓർത്ത് അഭിമാനം തോന്നുകയാണ്. എവിടെ അപകടം ഉണ്ടോ അവിടെ ഉണ്ടാവും സന്നദ്ധ സേവകാരായി മലപ്പുറം ട്രോമാകെയർ എന്നെഴുതിയ നീല കുപ്പായക്കാർ.ഈ ഇക്ക മാരെ അറിയും എന്ന് പറയുന്നത് തന്നെ അഭിമാനമാണ്.
സ്വന്തം കാര്യം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നതല്ല ജീവിതം, ഇത് പോലെ നല്ല പ്രവർത്തനം കാഴ്ച വെച്ച് ജങ്ങൾക്കിടയിൽ മാതൃകയായി കൊണ്ടിരിക്കുന്ന ഈ നീലപടയെ പോലെയാവണം ഓരോ മലപ്പുറത്ത് കാരും. ഇന്നവർ ജനങ്ങളുടെ സേഫ്റ്റിയേ ഓർത്ത് സ്വന്തം കുടുംബത്തെ ദൈവത്തിൽ സമർപ്പിച്ച് സെൽഫ് കൊറന്റൈനിൽ കഴിയുകയാണ്
ഇവർക്ക് നേരെ ഒരു മഹാമാരിയും അടുക്കാതിരിക്കാൻ എന്നെ പോലെ നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന അവർക്കുണ്ടാവണം. അവരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം..
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഒരിക്കൽ കൂടി പറയാം..
മലപ്പുറം യൂണിറ്റ് ട്രോമാകെയർ പ്രവർത്തകർക്ക് ഈ കുഞ്ഞനിയത്തിയുടെ...
ഒരായിരം 🥇
അഭിനന്ദനങ്ങൾ
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഫാത്തിമ നാസ്നിൻ
മലപ്പുറം
✍🏻
Post a Comment