Wheat cake-Zebra wheat cake : How to make it സീബ്ര കേക്ക് എങ്ങനെ ഉണ്ടാക്കാം

How to make Zebra wheat cake
                Zebra cake

Haven't you seen the zebra cake ... the gorgeous chocolate and vanilla cakes with rounded layers. This is a snack cake that everyone loves. Although they may seem complicated to look at, they are easier to make than you think.

Let me introduce you to a zebra cake that we can easily make at home with wheat flour or all purpose flour.
This cake is loved by adults and children alike.

Ingredients required

    1. 1 cup of all purpose flour/wheat flour
    2.  3/4 cup of sugar
    3. Sunflower oil - 1/4 cup (be sure to include sugar and sunflower oil in the same cup used to make the flour.)
    4.Egg-3 (2 is enough)
    5.Vanila Essence - 1 tsp (cardamom powder        can be added instead of vanilla essence)
    6.Baking powder - 1/2 tsp
    7.Baking soda - 1/4 tsp
    8. Cocoa powder - 2 tbsp

How to cook:

First mix the flour, baking soda and baking powder well and strain it three times.

Take eggs in a bowl and beat it with a beater (if you do not have a beater, you can use a mixer).
Then add vanilla essence and beat again. After beating for two minutes, add sugar and beat well again. Then add sunflower oil and beat lightly.

Then add the flour mix to the beated egg mixture and mix slowly.Then transfer half of it (as required) to another bowl, add cocoa powder and mix well. Now we have in one bowl a flour mix with cocoa and in another bowl a non-cocoa flour mix.

Now put some oil in the cake tin. If you do not have cake tin, you can take any suitable container. Even a steel vessel is enough.

Now put a pan or cooker on the gas stove. Put a ring or a lid to put the cake tin in it. Then heat the pot well for five minutes.

Now take the cocoa mixed flour mix we prepared earlier and the non cocoa mixed flour mix. First pour some flour mix into the cake tin then pour some cocoa mixture into the middle of it. pour in layers until both mixes are done. The top can be designed with a toothpick if desired after the whole is emptied.
(No problem though)

Now tap the bowl as well. (This is done to remove air bubbles.)
Now place the cake tin on top of the ring or lid inside the pre-heated pan placed on the gas stove (ring or lid used, to prevent the cake from burning too hot)
Then cover the pan with its lid. For air tightness, you can put something on top of the lid.
After heating it high flame for 2 minutes, keep the gas on low flame until cook.

Cook up to 30 minutes.After that
Open the lid and pierce one with a toothpick or a knife. Our zebra cake is ready if it doesn’t stick. (Cook for another 5 or 10 minutes if sticky)
Then off the gas stove and let the cake tin out.
Cut the cake only after it has cooled.

Everyone can make this zebra cake beautifully using homemade ingredients.

Prepared by : Jeby 


                 സീബ്ര കേക്ക് 

നിങ്ങൾ സീബ്ര കേക്ക് കണ്ടിട്ടില്ലേ...ചുറ്റിത്തിരിഞ്ഞ ലയറുകൾ ഉള്ള അതിമനോഹരമായ ചോക്ലേറ്റ്,  വാനില കേക്കുകൾ. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ലഘു ഭക്ഷണ കേക്കാണിത്. കാണുമ്പോൾ സങ്കീർണമായി തോന്നാമെങ്കിലും അവ ഉണ്ടാക്കാൻ നിങ്ങൾ വിചാരിക്കുന്നതിലും എളുപ്പമാണ്. 

നിങ്ങൾക്ക് ഞാൻ പരിചയപെടുത്തുന്നത് നമുക്ക് വീട്ടിൽ വളരെ ലളിതമായി ഗോതമ്പുപൊടികൊണ്ടോ മൈദകൊണ്ടോ ഉണ്ടാക്കാവുന്ന ഒരു സീബ്ര കേക്ക് ആണ്.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപെടുന്നതാണ് ഈ കേക്ക്. 

ആവിശ്യമായ സാധനങ്ങൾ 

    1.  മൈദ/ഗോതമ്പ്  -1കപ്പ് 
    2.  പഞ്ചസാര -3/4 കപ്പ് 
    3.  സൺഫ്ലവർ ഓയിൽ - 1/4 കപ്പ് (മൈദ എടുക്കാൻ ഉപയോഗിച്ച കപ്പിൽ തന്നെ പഞ്ചസാര, സൺഫ്ലവർ ഓയിൽ എന്നിവ എടുക്കാൻ ശ്രദ്ധിക്കണം.)
    4.മുട്ട -3 (2ആയാലും മതി )
    5.വാനില എസ്സെൻസ് - 1 ടീസ്പൂൺ (വാനില എസ്സെൻസിനു പകരം ഏലക്കായ പൊടിച്ചു ചേർക്കാവുന്നതാണ് )
    6.ബേക്കിംഗ് പൗഡർ - 1/2 ടീസ്പൂൺ 
    7.ബേക്കിംഗ് സോഡാ - 1/4 ടീസ്പൂൺ 
    8.കോകോ പൗഡർ - 2 ടീസ്പൂൺ


പാചകം ചെയ്യുന്ന വിധം :

അദ്യം മൈദ, ബേക്കിംഗ് സോഡ, ബേക്കിങ് പൗഡർ എന്നിവ നന്നായി മിക്സ്‌ ചെയ്ത് മൂന്ന് തവണ അരിച്ചെടുക്കുക.

ഒരു പാത്രത്തിൽ മുട്ട എടുത്ത് ബീറ്റർ ഉപയോഗിച്ചു ഒന്ന് അടിച്ചെടുക്കുക.(ബീറ്റർ ഇല്ലെങ്കിൽ മിക്സി ഉപയോഗിച്ചാലും മതി)
ശേഷം അതിലേക്ക് വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. രണ്ട് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര ചേർത്ത് വീണ്ടും നന്നായി അടിക്കുക. അതിനു ശേഷം സൺഫ്ലവർ ഓയിൽ ചേർത്ത് ചെറുതായി ഒന്നൂടെ ബീറ്റ് ചെയ്യുക.

അതിനു ശേഷം ബീറ്റ് ചെയ്ത് വെച്ച മുട്ട മിക്സിലോട്ട് മൈദ മിക്സ്‌ ചേർത്ത് സാവകാശം ഇളക്കി യോജിപ്പിക്കുക. ശേഷം അതിൽ നിന്നും പകുതി(ആവിശ്യത്തിന് ) മറ്റൊരു പത്രത്തിലോട്ട് മാറ്റി അതിൽ കോകോ പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ നമ്മുടെ കയ്യിൽ ഒരു പാത്രത്തിൽ കോകോ ചേർത്ത മൈദ മിക്സും മറ്റൊരു പാത്രത്തിൽ കോകോ ചേർക്കാത്ത മൈദ മിക്സും ഉണ്ട്. 

ഇനി കേക്ക് വേവിക്കാൻ ഉള്ള പാത്രത്തിൽ( കേക്ക് ടിൻ ) അല്പം ഓയിൽ തേച്ചു വെക്കുക. കേക്ക് ടിൻ ഇല്ലങ്കിൽ അനുയോജ്യമായ ഏതെങ്കിലും പാത്രം എടുക്കാം. സ്റ്റീൽ പാത്രം ആയാലും മതി.

ഇനി ഒരു അലുമിനിയം ചെമ്പ്  or കുക്കർ എടുത്ത് ഗ്യാസ് സ്റ്റോവിൽ വെക്കുക. അതിനുള്ളിൽ കേക്ക് ടിൻ വെക്കാനുള്ള ഒരു റിങ് അല്ലെങ്കിൽ ഒരു അടപ്പ് വെക്കുക. എന്നിട്ട് അഞ്ചു മിനുട്ട് ഈ പാത്രം നന്നായി ചൂടാക്കുക. 

ഇനി നേരത്തെ നമ്മൾ തയ്യാറാക്കിയ കോകോ ചേർത്ത മൈദ മിക്സും, കോകോ ചേർക്കാത്ത മൈദ മിക്സും എടുക്കുക. കേക്ക് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് (കേക്ക് ടിൻ ) അദ്യം കുറച്ചു മൈദ മിക്സ്‌ ഒഴിക്കുക. അതിന്റെ നടുവിലേക്ക് കുറച്ചു കോകോ ചേർത്ത മിക്സ്‌ ഒഴിക്കുക. അങ്ങനെ രണ്ട് മിക്സും തീരുവോളം ലയറുകൾ ആയി ഒഴിക്കുക. മുഴുവൻ ഒഴിച്ച് കഴിഞ്ഞതിനു ശേഷം വേണമെങ്കിൽ ഒരു ടൂത്ത് പിക്ക് ഉപയോഗിച്ചു ഏറ്റവും മുകളിലായി ഡിസൈൻ ചെയ്യാവുന്നതാണ്. 
(ഇല്ലെങ്കിലും കുഴപ്പമില്ല )

ഇനി പാത്രത്തിൽ നല്ലതുപോലേ ടാപ്(കൊട്ടുക) ചെയ്യുക.(എയർ ബബ്ൾസ് കളയുന്നതിനു  വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്.)
ശേഷം കേക്ക് ടിൻ ഗ്യാസ് സ്റ്റോവിൽ വെച്ചിട്ടുള്ള ചെമ്പിനകത്തെ റിങ്ങിനു or അടപ്പിന് മുകളിൽ വെക്കുക.( ചൂട് കൂടി കേക്ക് കരിഞ്ഞു പോകാതിരിക്കാൻ ആണ് ഇതിനു മുകളിൽ കേക്ക് ടിൻ വെക്കുന്നത്)
എന്നിട്ട് ചെമ്പ് നന്നായി മൂടി വെക്കുക.എയർ ടൈറ്റിനു വേണ്ടി ചെമ്പിന്റെ മൂടിക്ക് മുകളിൽ എന്തെങ്കിലും വെക്കാവുന്നതാണ്. 

2 മിനുട്ട് നന്നായി ചൂടായ ശേഷം ഗ്യാസിന്റെ തീ സിമ്മിൽ ഇടണം(കുറക്കണം)
30 മിനുട്ട് വരെ കുക്ക് ചെയ്യാം. അതിനു ശേഷം 
മൂടി തുറന്നു നോക്കി ഒരു ടൂത്ത് പിക്ക് അല്ലെങ്കിൽ ഒരു കത്തി ഉപയോഗിച്ചു ഒന്ന് കുത്തി നോക്കാം.  ഒട്ടിപിടിക്കുന്നില്ല എങ്കിൽ നമ്മുടെ സീബ്ര കേക്ക് റെഡി ആയിട്ടുണ്ട്. (ഒട്ടി പിടിക്കുന്നുണ്ടേൽ ഒരു 5 or 10 മിനുട്ട് കൂടി കുക്ക് ചെയ്യാം)
ഗ്യാസ് ഓഫ്‌ ചെയ്ത് കേക്ക് ടിൻ പുറത്തെടുക്കാം.
തണുത്തതിനു ശേഷം മാത്രം കേക്ക് കട്ട് ചെയ്യുക. 

വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചു എല്ലാവർക്കും വളരെ മനോഹരമായി ഈ സീബ്രാ കേക്ക് ഉണ്ടാക്കാവുന്നതാണ്. 

 തയ്യാറാക്കിയത് :ജെബി 
Wheat cake-Zebra wheat cake : How to make it സീബ്ര കേക്ക് എങ്ങനെ ഉണ്ടാക്കാം


Read More 


Post a Comment

Previous Post Next Post

Display Add 2