108 Ambulance സർവീസിലും തട്ടിപ്പ് :ഇ എം ടി  ഉണ്ടായിരുന്നെങ്കിൽ പെൺകുട്ടി അക്രമത്തിനു ഇരയാകില്ലായിരുന്നു. Driver-Molested-Girl

If there was an EMT, the girl would not have been a victim of violence.Driver-Molested-Girl
108 ആംബുലൻസ് സർവീസ് നിലവിലെ കമ്പനിക്ക് ടെൻഡർ നൽകിയത് മുതൽ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷൻ (EMT) ഉണ്ടാകണം എന്ന മാനദണ്ഡം ഒഴിവാക്കിയത് വരെ സർക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും വീഴ്‌ച്ചയാണെന്നും കമ്പനിക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് ആരോഗ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ആംബുലൻസിൽ കോവിഡ് രോഗിയായ പത്തൊമ്പത്കാരിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദമായിരുന്നു. 
108 ആംബുലൻസ് സർവീസിന് വേണ്ടി ജി വി കെ കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ അതിൽ ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും, മരുന്നുകളും അടക്കം ഉണ്ടാകണം എന്നാണ് ധാരണ. സധാരണ ആംബുലൻസുകൾ 20 രൂപക്ക് ഓടുമ്പോൾ 108 ആംബുലൻസ് സർവീസിന് 220 രൂപയാണ് ഈടാക്കുന്നത് എന്ന്‌ കോൺഗ്രസ്‌ നേതാവ് മാത്യു കുഴല്നാടന് പറഞ്ഞു.ഇത്രയും കൂടിയ തുക നൽകുന്നത് വാഹനത്തിൽ ജി പി സ് സിസ്റ്റം, മരുന്നു, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ (EMT) എന്നിവ ഉണ്ടാകണം എന്ന വ്യവസ്ഥയിൽ ആണ്. അങ്ങനെ ഒരു EMT വാഹനത്തിൽ  ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ഒരു പാവം പെൺകുട്ടിക്ക് ആ ദുരവസ്ഥ വരില്ലായിരുന്നു.

ഈ കമ്പനിക്ക് ടെൻഡർ നൽകിയതിലും ദുരൂഹത യുണ്ട്, കാരണം ടെൻഡറിൽ ഈ ഒരു കമ്പനിമാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നിട്ട്  സർക്കാർ എന്തുകൊണ്ട് റീടെൻഡർ വിളിച്ചില്ല എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ഈ കമ്പനിക്ക് തന്നെ കരാർ കൊടുക്കാൻ ആരോഗ്യമന്ത്രിക്കും സർക്കാരിനും എന്താണ് ഇത്ര  താല്പര്യം എന്നും അദ്ദേഹം ചോദിച്ചു. കരാർ ഏറ്റെടുത്തിട്ടുള്ള ജി വി കെ കമ്പനിക്ക് ലാഭം ഉണ്ടാക്കി നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പും മന്ത്രി കെ കെ ശൈലജയും പരിശ്രമിച്ചത്. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് കേരളത്തിലെ പാവം പെൺകുട്ടികൾക്കാണ്. 108 ആംബുലൻസിൽ GPS ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ, മുഴുവൻ ആംബുലന്സുകളെയും ക്രോഡീകരിക്കുന്നതിനു ഒരു കൺട്രോൾ റൂമും ഉണ്ടാകും. ഈ കൺട്രോൾ റൂം സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും എന്നും ആംബുലൻസിനു 108 ഇൽ വിളിക്കുന്ന ആളുകൾക്ക് ഏറ്റവും അടുത്തുള്ള വാഹന സർവീസ് നൽകുന്നതിന് വേണ്ടിയാണു ഈ സിസ്റ്റം. പെൺകുട്ടി അക്രമത്തിനു ഇരയായ ആംബുലൻസിൽ GPS ഉണ്ടായിരുന്നോ ? 
അർദ്ധ രാത്രിയിൽ ഒരു പെൺകുട്ടിയെ കൊണ്ട് വരുന്ന ആംബുലൻസ് കൂടുതൽ സമയം വഴിയരികിൽ നിർത്തിയിടുമ്പോൾ കൺട്രോൾ റൂം ഉണർന്നു പ്രവർത്തിച്ചിരുന്നു എങ്കിൽ ഒരു ദുരന്തം  ഒഴിവാക്കാമായിരുന്നു.

ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും കോടികൾ ചിലവഴിച്ചു ആംബുലൻസ് സർവീസ് നടത്തുമ്പോൾ,അത് നടത്തുന്ന കമ്പനിയെ കുറിച്ചോ അവർക്ക് നൽകുന്ന പണത്തെ കുറിച്ചോ അല്ലെങ്കിൽ കരാർ നൽകിയപ്പോൾ ഉള്ള വ്യവസ്ഥകളെ കുറിച്ചോ ചോദിക്കുമ്പോൾ അറിയില്ല, നോക്കണം എന്നെല്ലാം പറയാനാണ് എങ്കിൽ പിന്നെ എന്തിനാണ് കേരളത്തിന്‌ ഒരു ആരോഗ്യമന്ത്രി എന്നും ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ഏർപ്പെടുത്തിയ കാര്യങ്ങൾ ഏത് യോഗത്തിന്റെ അടിസ്ഥാനത്തിൽ ആണ് മന്ത്രി വേണ്ടാന്ന് വെച്ചതെന്ന് വ്യക്തമാക്കണം എന്നും കുഴൽനാടൻ കെ കെ ശൈലജയോട് ഒരു ചാനൽ ചർച്ചയിൽ ആവശ്യപെട്ടു. 108 ആംബുലൻസിൽ ഒരു EMT ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ, കോവിഡ് കാരണം അത് വേണ്ടാന്നു വെച്ചത് കമ്പനിയെ സഹായിക്കാൻ ആണെന്ന് വ്യക്തമാണ്. 
അല്ലെങ്കിൽ ഒരു PP കിറ്റ് നൽകി അതിൽ ഒരാളെ അപ്പോയ്ന്റ് ചെയ്യാൻ എന്താണ് തടസ്സം, സർക്കാരിന് ഒരു ചിലവുമില്ലാത്ത കാര്യമാണ് ഇതെന്നും അതെല്ലാം കരാറെടുത്ത കമ്പനിയാണ് ചെയ്യേണ്ടത്, സാധാരണ ആംബുലൻസിനേക്കാൾ 200 രൂപ അധികം തുക 108 ആംബുലൻസുകൾക്ക് നൽകുന്നത് ഈ സൗകര്യങ്ങൾക്കെല്ലാം കൂടെ ആണ്. അത് വേണ്ടെന്നു വെച്ച് സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കുന്നത് വഴി ജനങ്ങളുടെ സുരക്ഷ വെച്ചാണെന്ന് ആരോഗ്യമന്ത്രി പന്താടുന്നനത് എന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു.

20 രൂപ നൽകി സർവീസ് നടത്തേണ്ട സ്ഥലത്ത് മികച്ച സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണു 220 രൂപ നൽകി ആംബുലൻസ് സർവീസ് ഈ കമ്പനിയെ ഏൽപ്പിച്ചത്.അതിൽ കൂടുതൽ രൂപയും സാങ്കേതിക വിദ്യക്കും EMT സർവീസിനും വേണ്ടിയാണു എന്നിട്ടും അതിലെ GPS കൺട്രോൾ സംവിധാനം വർക്ക്‌ ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി അറിയില്ല പറയുമ്പോൾ പിന്നെ എന്തിനാണ് ഇത്ര കൂടുതൽ രൂപ നികുതി പണത്തിൽ നിന്നും കൊടുത്ത് ഈ സർവീസ് നടത്തുന്നത്. GPS വർക്ക്‌ ചെയ്യുന്നുണ്ടേൽ എന്ത്കൊണ്ട് കൺട്രോൾ റൂം ജീവനക്കാർ വഴിയരികിൽ നിർത്തിയിട്ട ആംബുലൻസിനെ തിരിച്ചറിയാതെ പോയത്, അതിനു ഉത്തരവാദിത്തം ഉള്ള ജീവനക്കാരന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കൊറോണയുടെ മറവിൽ സർക്കാർ നടത്തുന്ന മറ്റൊരു അഴിമതിയാണ് ആംബുലൻസ് സർവീസിലെ സേവനങ്ങൾ വെട്ടി ചുരുക്കിയത് അതിലൂടെ കരാറെടുത്ത കമ്പനിക്ക് കോടികൾ ലാഭം കൊഴിയാനാകും. 



Post a Comment

Previous Post Next Post

Display Add 2