കച്ചകെട്ടി കോൺഗ്രസ്‌ -Facebook india-ബി ജെ പി അനുകൂല നിലപാടിൽ അന്വേഷണം നടത്തും : FaceBook

FaceBook india pro BJP stance. അന്വേഷണത്തിന് ഉത്തരവിട്ടു ഫേസ്ബുക് 
ബി ജെ പിക്ക് അനുകൂലമായ പക്ഷപാതപരമായ നിലപാട് ഫേസ്ബുക്-ഇന്ത്യ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും, വ്യാജ-വിഭാഗീയ പ്രചാരണങ്ങൾ തടയണം എന്നും ആവശ്യപ്പെട്ടു ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നു ഫേസ്ബുക് തലവൻ മാർക്ക് സുക്കർബർഗിന്  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കത്തയച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ഫേസ്ബുക് ആസ്ഥാനത്തു നിന്നും ഇത് സംബന്ധമായ ഫേസ്ബുക്കിന്റെ നിലപാട് വിശദീകരിച്ചു കൊണ്ട് മറുപടി ലഭിച്ചു. ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടർ ആയ നീൽ പോട്ട്സ് ആണ്  കെ സി വേണുഗോപാലിന് കത്തയച്ചിട്ടുള്ളത്. 

കോൺഗ്രസ് പാർട്ടി ഉന്നയിച്ച വിമർശനങ്ങൾ അതീവ ഗൗരവതരമാണെന്നും, ഫേസ്ബുക് അതിന്റെ സമീപനങ്ങളിൽ വിശ്വാസ്യതയും, പക്ഷപാത രഹിത സമീപനവും മുറുകെ പിടിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും, തുടർ നടപടികളും ഫേസ്ബുക് ഉറപ്പു വരുത്തുന്നത് വരെ ഈ വിഷയത്തിൽ പുറകോട്ടില്ല എന്ന് തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്ന്‌ കെ സി വേണുഗോപാൽ പറഞ്ഞു.  പ്രത്യേകിച്ച് ഓഗസ്റ്റ് 27 നു ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ഫേസ്ബുക് ഇന്ത്യയുടെ ബി ജെ പി അനുകൂല നിലപാടുകൾ വിശദമാക്കിയ ലേഖനവും കൂടെ പുറത്തു വന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സമയ ബന്ധിതവും, സുതാര്യവുമായ ഒരു അന്വേഷണം നടത്തി കൃത്യമായ നടപടി ഫേസ്ബുക് സ്വീകരിക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സമഗ്രമായ ഒരു നടപടി ഫേസ്ബുക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ഈ വിഷയങ്ങൾ ഉന്നയിച്ചതിനു പിറകെ ഇന്ന് വിദ്വേഷ പ്രചരണങ്ങളുടെ പേരിൽ ബി.ജെ.പി എം. എൽ.എ ആയ രാജ സിങിന്റെ ഫേസ്ബുക് അക്കൗണ്ട് ഫേസ്ബുക് റദ്ദാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണവും, വിദ്വേഷ പ്രചാരണങ്ങളും നടത്താൻ വഴിയൊരുക്കുന്ന ഫേസ്ബുക് ഇന്ത്യയുടെ നിലപാട് വരും ദിവസങ്ങളിലും കോൺഗ്രസ് പാർട്ടി ശക്തമായി എതിർക്കുക തന്നെ ചെയ്യും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. 


Post a Comment

Previous Post Next Post

Display Add 2