LD,LGS Preliminary Questions-Kerala psc ഇന്ത്യൻ ഭരണഘടന

LD,LGS Preliminary questions-Kerala psc 
Indian Constitution. Read More... 

1. ഭരണഘടന നിർമാണ സഭയുടെ അവസാന
    സമ്മേളനം നടന്നത് എന്ന്‌  ?  
         1950 ജനുവരി 24 

2. കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി
    ആരായിരുന്നു ?  
           വി ആർ കൃഷ്ണയ്യർ 

3. ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തത്
    ഏത് രാജ്യത്തു നിന്നാണ്  ?  
          അമേരിക്ക 

4. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലോട്ട് അയച്ച
    ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ?  
          ക്ലെമെന്റ് അറ്റ്‌ലി 

5. സ്വരാജ് പാർട്ടി രൂപീകൃതമായത് എന്ന്‌ ?  
          1923 ജനുവരി 1 

6. പാർലമെന്റുകളുടെ മാതാവ്
    എന്നറിയപ്പെടുന്നത് ? 
          ബ്രിട്ടീഷ് പാർലമെന്റ് 

7. മുസ്ലിം ലീഗ് ഡയറക്റ്റ് ആക്ഷൻ ഡേ ആയി
    ആചരിച്ചത് എന്ന്‌ ?  
           1946 ഓഗസ്റ് 16 

8. പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത
    സംബന്ധിച്ച് തർക്കമുണ്ടായാൽ തീരുമാനം
    എടുക്കുന്നതാര്  ?  
             രാഷ്‌ട്രപതി 

9. ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ
     പറ്റാവുന്ന ചെക്ക് എന്ന്‌ നിർദേശക
     തത്വങ്ങളെ പറഞ്ഞതാര് ?  
            കെ ടി ഷാ 

10. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ
      ഉൾപെട്ടിരിക്കുന്ന ഭാഷകളിൽ ഏറ്റവും
      കുറച്ചു ആളുകൾ സംസാരിക്കുന്ന ഭാഷ?  
              സംസ്‌കൃതം 

11. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ
      വന്നത് എന്ന്‌ ? 
               2010 ഏപ്രിൽ 1

12. നാട്ടു രാജാക്കന്മാർക് നൽകിയ 
      പ്രിവിപേഴ്സ് നിർത്തലാക്കിയ ഭേദഗതി ?  
           26 - ഭേദഗതി 

13. മൗലിക അവകാശങ്ങളുടെ അടിത്തറ
      എന്നറിയപ്പെടുന്ന ആർട്ടിക്കിൾ ഏത് ?   
              ആർട്ടിക്കിൾ 21

14. സൗജന്യവും നിർബന്ധിതവുമായ 
      വിദ്യാഭ്യാസം നൽകുക എന്ന എന്ന്‌ 
      നിർദ്ദേശിച്ച കമ്മീഷൻ ?  
             സെയ്‌ഖ കമ്മീഷൻ 

15. അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച
      കമ്മീഷൻ ഏത് ?  
             മൊറാർജി ദേശായി 

16. ബഡ്ജറ്റ് കമ്മിറ്റി ചെയർമാൻ  ആര്  ?  
           ഡെപ്യൂട്ടി സ്പീക്കർ 

17. സ്വാതന്ത്ര്യത്തിനു മുമ്പുള്ള 
      ഇന്ത്യക്കാരനായ ആദ്യ സ്പീക്കർ ആര് ?  
              വിത്തൽഭായ്  പട്ടേൽ 

18. വിശ്വാസ പ്രമേയം ഒരു വോട്ടിനു
       പരാജയപ്പെട്ടതിനെ തുടർന്നു രാജി വെച്ച
       പ്രധാനമന്ത്രി ആര് ?  
              എ ബി വാജ്‌പേയ് 

19. അവിശ്വാസത്തെ തുടർന്നു രാജി വെച്ച 
       ആദ്യ  പ്രധാനമന്ത്രി ?  
              വി പി സിംഗ് 

20. കേന്ദ്ര വ്യവസായ മന്ത്രി ആയ ആദ്യ 
       മലയാളി ? 
             കെ കരുണാകരൻ 

21. പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യ 
      വേള എന്ന സമ്പ്രദായം ആരംഭിച്ചത്  ?  
             1962

22. കേരളത്തിൽ ബന്ദ് നിരോധനം എന്ന 
       സുപ്രധാന വിധിയിൽ ഒപ്പിവെച്ച
       ഹൈക്കോടതി ജഡ്ജി ? 
            ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 

23. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ സുപ്രീം
      കോടതി ചീഫ് ജസ്റ്റിസ് ?  
             എസ്സ് എച് കപാഡിയ 

24. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യ രാജ്യസഭാ
      പ്രതിപക്ഷ നേതാവ് ?  
             കമലാപതി ത്രിപാഠി 

25. ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്
        എന്ന്‌ ?  
             1951 

26. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് 
       കമ്മീഷൻ നിലവിൽ വന്നത് എന്ന്‌ ? 
            1993 ഡിസംബർ 3

27. ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് ? 
           കൊർണേലിയ സെറാബ്ജി 

28. കുടുംബ കോടതി നിയമം നിലവിൽ 
       വന്നത് എന്ന്‌ ‌?  
              1984 

29. അടിയന്തരാവസ്ഥക്ക് അന്തിമ അനുവാദം
      നൽകുന്നത് ആര്  ?  
             പാർലമെന്റ് 

30. തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്റെ 
       ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി ?  
             ആർ വെങ്കിട്ടരാമൻ 

31. എത്ര തരം ഭരണഘടനാ ഭേദഗതികൾ 
       ആണ് ഭരണഘടനയിൽ
       പ്രതിപാദിക്കുന്നത് ? 
             3

32. 1993 ലെ മനുഷ്യാവകാശ സംരക്ഷണ 
       നിയമം നിലവിൽ വന്നത്  എന്ന്‌  ?  
             സെപ്റ്റംബർ 28 

33. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ
       സംസ്ഥാനം ?  
             നാഗാലാ‌ൻഡ് 

34. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ
       പ്രഖ്യാപിച്ചത് എന്ന്‌  ?  
              1962 ഒക്ടോബർ 26 

35. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ?  
             കെ സി  നിയോഗി 

36. സംസ്ഥാന ഗവണ്മെന്റ് നു 
       നിയമോപദേശം നൽകുന്നത് ആര് ?  
             അഡ്വക്കേറ്റ് ജനറൽ 

37. പോസ്റ്റ്മോർട്ടം കമ്മിറ്റി 
       എന്നറിയപ്പെടുന്നത് ?  
             പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 

38. പോക്കറ്റ് വീറ്റോ അധികാരം ഉപയോഗിച്ച
       രാഷ്‌ട്രപതി ?  
             ഗ്യാനി സെയിൽ സിംഗ് 

39. ഒന്നാം കേന്ദ്ര മന്ത്രിസഭയിലെ വ്യവസായ
       മന്ത്രി ? 
              ശ്യാമപ്രസാദ് മുഖർജി 

40. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ
       ആസ്ഥാനം എവിടെ ?  
             ഭോപ്പാൽ 

41. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ 
       മലയാളി  ?  
             വി കെ കൃഷ്‌ണമേനോൻ 

42. ലോകസഭാ സ്പീക്കർ ആയ ആദ്യ
       വനിത ?  
             മീര കുമാർ  

43. തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്  ? 
              പ്രധാനമന്ത്രി 

44. ഇന്ത്യയുടെ ആദ്യ രാജ്യസഭാ 
      ചെയർമാൻ ?  
            ഡോ എസ് രാധാകൃഷ്ണൻ 

45. പാർലമെന്റ് ന്റെ സംയുക്ത സമ്മേളനം
      വിളിച്ചുകൂട്ടുന്നത് ?  
             രാഷ്‌ട്രപതി 

46. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ 
       ആണെന്ന്  പറഞ്ഞതാര്  ?  
            ഗാന്ധിജി 

47. പ്രവാസി ഭാരതീയ ദിവസ് ആചരിക്കാൻ
      തുടങ്ങിയത് എന്ന്‌ മുതൽ ?  
             2003 ജനുവരി 9

48. ഇന്ത്യയിൽ ഇതുവരെ നടപ്പിലാക്കാത്ത
       അടിയന്തരാവസ്ഥ ?  
             സാമ്പത്തിക അടിയന്തരാവസ്ഥ 

49. ദേശീയ ഗാനം ആദ്യമായി ഇംഗ്ലീഷിലേക്ക്
      തർജമ ചെയ്തത്  ആര്  ?  
                രവീന്ദ്ര നാഥ ടാഗോർ 

50. ജനകീയാസൂത്രണത്തിന്റെ പിതാവ്  ? 
        എം എൻ റോയ് 



     👆👆👆





Post a Comment

Previous Post Next Post

Display Add 2