LD,Lgs preliminary questions-കേരള നവോത്ഥാനം-Previous Questions

LD,Lgs preliminary questions-കേരള നവോത്ഥാനംRead More..Previous Questions


കേരള നവോത്ഥാനം 
Previous Questions 


1. ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ 
    സ്ഥാപകൻ ?  
               പറവൂർ ശ്രീധരൻ തന്ത്രി 
2. തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലെ 
    ത്രിമൂർത്തികൾ ആരൊക്കെ ?  
         പട്ടം, ടി എം വർഗ്ഗീസ്, സി കേശവൻ 
3. കാലടി രാമകൃഷ്ണാ 
    അദ്വൈതാശ്രമത്തിന്റെ സ്ഥാപകൻ ?  
            ആഗമനന്ദ സ്വാമികൾ 
4. വക്കം അബ്ദുൽഖാദർ മൗലവിയുടെ 
    പ്രസിദ്ധീകരണം ?  
            അൽ ഇസ്ലാം 
5. മാറ്റുവിൻ ചട്ടങ്ങളെ എന്ന്‌ പാടിയ കവി 
     ആര്  ? 
            കുമാരനാശാൻ 
6. വിദ്യാപോഷിണി സഭ സ്ഥാപിച്ചതാര്  ? 
            സഹോദരൻ അയ്യപ്പൻ 
7. നമ്പൂതിരി സമുതായത്തിലെ ഇളയ 
   സന്താനങ്ങളായ എല്ലാ പുരുഷന്മാർക്കും
   നിയമപരമായ വിവാഹം ആവശ്യപെട്ട 
   പ്രസ്ഥാനം ? 
         യോഗക്ഷേമ സഭ 
8. കേരളത്തിലെ ഇസ്ലാമിക നവോത്‌ഥാനം
    നയിച്ചതാര് ? 
          വക്കം അബ്ദുൽഖാദർ മൗലവി 
9. അയിത്തോച്ചാടനത്തിനു എതിരെയുള്ള
    ഏത്  പോരാട്ടത്തിളാണ് എ ജി 
    വേലായുധൻ രക്തസാക്ഷിയായത് ? 
          പാലിയം സത്യാഗ്രഹം 
10. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം
      സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദീശീയ 
      നേതാവ്  ? 
            ആചാര്യ വിനോബ ഭാവെ 
11. ജാതി സംബന്ധമായ പ്രശനങ്ങൾ 
      നിലനിൽക്കുന്നിടത്തോളം കാലം സ്വരാജ്
      നടപ്പിലാക്കാൻ കഴിയില്ല എന്ന്‌ 
      പറഞ്ഞതാര്  ?  
             കേളപ്പൻ 
12. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി 
       പ്രതിഷ്ഠ നടത്തിയ സാമൂഹിക
       പരിഷ്‌കർത്താവ് ? 
              വൈകുണ്ഠ സ്വാമികൾ 
13. വൈക്കം സത്യാഗ്രഹം ആരംഭിച്ചത് 
       എന്ന്‌  ? 
               1924 മാർച്ച്‌ 30 
14. ദൈവ ദശകം എന്ന ഗ്രൻഥം രചിച്ചതാര് ? 
              ശ്രീനാരായണഗുരു 
15. പയ്യന്നൂർ സത്യാഗ്രഹത്തിന്റെ നേതാവ് ? 
             കെ കേളപ്പൻ 
16. പാലിയം സത്യാഗ്രഹം 
      എന്തിനെതിരായിരുന്നു ? 
               അയിത്തം 
17. വെളുത്തേരി കേശവൻ വൈദ്യൻ
       ആരുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു ? 
               ശ്രീനാരായണ ഗുരു 
18. അന്തർജന സമാജങ്ങൾ 
       രൂപവത്കരിക്കാൻ നേതൃത്വം 
       നൽകിയതാര്  ? 
                ആര്യ പള്ളം 
19. ഇംഗ്ലീഷിൽ തയ്യാറാക്കിയ മലയാളി 
      മെമ്മോറിയലിനെ മലയാളത്തിലേക്ക് 
      തർജ്ജമ ചെയ്തതാര് ? 
                സി വി രാമൻപിള്ള 
20. ഉണരുവിൻ.... അഖിലേശ്വരനെ 
      സ്മരിപ്പിൻ..... എന്നു പ്രമാണ വാക്യം 
      ഉണ്ടായിരുന്ന പ്രസിഡ്ദ്ധീകരണം ? 
               അഭിനവ കേരളം 
21. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ 
       പത്രാധിപർ ? 
               സി പി ഗോവിന്ദപിള്ള 
22. 1921 ൽ തിരുനെൽവേലിയിൽ പോയി  
       മഹാത്മാഗാന്ധിയെ സന്ദർശിച്ച 
       വ്യക്തിയാണ് ? 
                ടി കെ മാധവൻ 
23. ചാന്നാർ ലഹള സമയത്ത് 
      തിരുവിതാംകൂർ രാജാവ് ? 
                ഉത്രം തിരുനാൾ 
24. പ്രബോധകൻ എന്ന പ്രസിദ്ധീകരണം 
       ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ?  
                 കേസരി ബാലകൃഷ്‌ണപിള്ള 
25. കല്യാണദായനി സഭ സ്ഥാപിച്ചതാര്  ? 
                പണ്ഡിറ്റ് കറുപ്പൻ 
26.1921 ലും 1931 ലും ശ്രീമൂലം 
      പ്രജാസഭയിലേക്ക് നാമനിർദ്ദേശം 
      ചെയ്യപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ? 
                 കുമാരഗുരുദേവൻ



27. ആരുടെ ആത്മകഥയുടെ ഇംഗ്ലീഷ് 
      തർജ്ജമയാണ് "മൈ ടിയേഴ്സ് 
      മൈ ഡ്രീംസ്‌ " ? 
                  വി ടി ഭട്ടത്തിരിപ്പാട് 
28. ഗുരുവായൂർ സത്യാഗ്രഹ സമിതിയുടെ
       അധ്യക്ഷൻ ? 
                    മന്നത്ത് പത്മനാഭൻ 
29. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 
       നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ ? 
                      പി രാജഗോപാലാചാരി 
30. 1947 ഏപ്രിൽ ൽ ഐക്യ കേരള 
       സമ്മേളനം നടന്ന സ്ഥലം ? 
                    തൃശ്ശൂർ 
31. കലിയുഗത്തിനു പകരം ധർമയുഗം 
       സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക  
       പരിഷ്കർത്താവ് ? 
                    അയ്യാ വൈകുണ്ഠർ 
32. 1898 ൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ
       കോഴിക്കോട് സ്ഥാപിച്ചതാര് ?  
                  അയ്യത്താൻ ഗോപാലൻ 
33. തെക്കൻ തിരുവിതാംകൂറിൽ ദേവദാസി 
       സമ്പ്രദായം നിർത്തലാക്കിയതാര് ?  
                 സേതു ലക്ഷ്മിഭായി 
34. നമ്പൂതിരി പരിഷ്കരണവുമായി 
       ബന്ധപ്പെട്ട നാടകം ഏത് ? 
                 തൊഴിൽ കേന്ദ്രത്തിലേക്ക് 
35. തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ 
       ആദ്യ പ്രസിഡന്റ്‌ ? 
                   മന്നത്ത് പത്മനാഭൻ 
36. 1907 ൽ കേരളീയ നായർ സമാജം 
      സ്ഥാപിച്ചതാര് ? 
                    മന്നത്ത് പത്മനാഭൻ 
37. ഹിന്ദുമതത്തിന് തത്വചിന്താപരമായ 
      വ്യാഖ്യാനം നൽകിയതാര്  ? 
                  വാഗ്‌ഭടാനന്ദൻ 
38. പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വത്തിൽ
      കായൽ സമ്മേളനം നടന്ന വർഷം ? 
                  1913 
39. മലയാളി എന്ന മാസികയുടെ ആദ്യ 
      പത്രാധിപർ ? 
                 പേട്ടയിൽ രാമൻപിള്ള 
40. ഏത് പ്രസിദ്ധീകരണത്തിന്റെ 
       മാതൃകയിലാണ് ചെങ്കുളത്ത് 
       കുഞ്ഞിരാമ മേനോൻ 
       കേരള പത്രിക ആരംഭിച്ചത് ? 
                 അമൃത് ബസാർ പത്രിക 
41. സി കേശവൻ പാലിയം സത്യാഗ്രഹം 
      ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത് 
       എന്ന്‌ ? 
                   1947 ഡിസംബർ 4
42. 1957 ൽ പി കെ ചാത്തൻ കേരള 
      നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
       ഏത് മണ്ഡലത്തിൽ നിന്ന് ? 
                  ചാലക്കുടി 
43. തെക്കൻ തിരുവിതാംകൂറിൽ 
      പ്രവർത്തിച്ചിരുന്ന റവറന്റ് മീഡ് ഏത് 
      പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്  ?  
                 ലണ്ടൻ മിഷൻ സൊസൈറ്റി 
44. കേശവനാശാൻ സുജനാനന്ദിനി എന്ന 
       പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ 
       നിന്നാണ് ? 
                   പറവൂർ 
45. സമദർശി എവിടെ നിന്നാണ് 
       പ്രസിദ്ധീകരണം ആരംഭിച്ചത് ? 
                   തിരുവനന്തപുരം 
46. ഹരിജൻ സമുദായത്തിന് നൽകിയ 
       സേവനങ്ങളെ മാനിച്ചു തിരുവിതാംകൂർ 
       സർക്കാർ ആരെയാണ് ശ്രീമൂലം 
       പ്രജാസഭയിലേക്ക് നാമനിർദ്ദേശം 
       ചെയ്തത് ? 
                    അയ്യങ്കാളി 
47. കരിവെള്ളൂർ കർഷക സമരത്തിന്റെ 
       നേതാവ് ? 
                     കെ ദേവയാനി 
48. അഖില തിരുവിതാംകൂർ നാവിക 
       തൊഴിലാളി സംഘം സ്ഥാപിച്ചതാര് ? 
                    ഡോ വേലുക്കുട്ടി അരയൻ 
49. പാണ്ടിപ്പറയൻ എന്ന പേര് ആരുമായി 
       ബന്ധപ്പെട്ടിരിക്കുന്നു  ? 
                     തൈക്കാട് അയ്യ 
50. SNDP യുടെ ആദ്യ വാർഷിക സമ്മേളനം
       നടന്നതെവിടെ ? 
                    അരുവിപ്പുറം 






Post a Comment

Previous Post Next Post

Display Add 2