The government still needs to wake up and act... Covid Death _Kalamasseri.Read More...
കോവിഡ് പ്രതിരോധനത്തിൽ സമ്പൂർണ പരാജയമായ കേരള സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം എന്ന് പി കെ കുഞ്ഞാലികുട്ടി എം പി. കളമശ്ശേരി മെഡിക്കൽ കോളേജ് ഉൾപ്പടെ ഉള്ള കോവിഡ് ആശുപത്രികളിലെ വീഴ്ചകൾ അത് വഴി രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നതും തുടർ കഥ ആകുമ്പോൾ കേരളമാകെ പ്രതിഷേധങ്ങൾ ഉയരുകയാണ്. ആശുപത്രികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഒരു ഡോക്ടറെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പറയുന്ന വാക്കുകൾ പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിയണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
***************----------------------*****************
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം...
PK.കുഞ്ഞാലിക്കുട്ടി എം പി ✍️
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തീർത്തും പരാജയപ്പെട്ടു എന്നതിൽ തർക്കമില്ല. ഈ കാര്യങ്ങൾ ഞങ്ങൾ മാത്രം കൈകാര്യം ചെയ്താൽമതി, ഞങ്ങൾക്ക് മാത്രമേ അതിന് കഴിയൂ എന്ന അനാവശ്യ ദുർവാശിയാണ് സർക്കാറിനെ നയിക്കുന്നത്. തുടക്കം മുതലേ ഇത്തരം പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടുകളായിരുന്നു സർക്കാർ സ്വീകരിച്ചത്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാനും സർക്കാർ തയ്യാറായില്ല. ആരോഗ്യ രംഗത്ത് നാം ഏറെ പുരോഗമിച്ച സമൂഹമാണ്. നമുക്ക് നല്ല ഡോക്ടർമാരും അവരെ പിന്തുണക്കുന്ന മികച്ച സംവിധാനങ്ങളുമുണ്ട്. ഇതൊന്നും ഒറ്റ രാത്രികൊണ്ട് ഇവിടെ സംഭവിച്ചതല്ല. അത്തരമൊരു ഭാവമാണ് സർക്കാറിന്. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താൻ സർക്കാറിന് സാധിച്ചതുമില്ല. സാമൂഹിക പ്രധാനമായ സന്നദ്ധ സേവന സംഘങ്ങൾ മികച്ച രീതിയിൽ ഉള്ള സമ്മുടെ സംസ്ഥാനത്ത് അത്തരം സംവിധാനങ്ങളെ മുഴുവനായും അവഗണിക്കുന്ന സമീപനമാണ് ഇവർ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ കൃത്യമായി പ്രോത്സാഹിപ്പിക്കാനോ, അവർക്ക് അർഹമായ വേദനം നൽകാനോ പോലും സർക്കാറിന് സാധിച്ചില്ല. ഡോക്ടർ നജ്മയുടെ അനുഭവം ഇതാണ് കാണിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾക്ക് യാതൊരു ക്രമീകരണങ്ങളും വരുത്താൻ സർക്കാറിന് കഴിഞ്ഞില്ല. പ്രവാസികളുടെ കാര്യത്തിലും, മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിലും, ക്വാറന്റൈനിൽ സംഭവിച്ച അവ്യക്തതയിലുമെല്ലാം ഈ നയമില്ലായ്മ മുഴച്ചുനിന്നു. കോവിഡ്മൂലം മരണപ്പെട്ടവരുടെ മരണാനന്തര കർമ്മങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ സമരത്തിലേക്ക് പോയത് അത്യധികം മോശകരമായ കാര്യമാണ്. സർക്കാർ അവർക്ക് സംഭവിച്ച വീഴ്ചകളെ കാണാനോ, അതിനെ വിലയിരുത്താനോ തയ്യാറായില്ല. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെ മോശക്കാരാക്കാനായിരുന്നു സർക്കാറിന് താല്പര്യം. ഡെഡ് ബോഡി മാറിപ്പോവുക, ഗുരുതരാവസ്ഥയിലുള്ളവർക്ക് ഓക്സിജൻ നൽകാതിരിക്കുക ഇതെല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്. ഡെഡ് ബോഡി ക്ലീൻ ചെയ്യുക പോലും ചെയ്യുന്നില്ല. ഇതെല്ലാം മനുഷ്യത്വ രഹിതമാണ്. മൊത്തത്തിൽ സർക്കാറിന്റെ സിസ്റ്റം പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ സർക്കാറിന്റെ സിസ്റ്റം കൃത്യമായി വർക്ക് ചെയ്തിരുന്നു. കൂട്ടുത്തരവാദിത്വം ഉണ്ടായിരുന്നു. ഈ സർക്കാറിന് നഷ്ടപ്പെട്ടത് കൂട്ടുത്തരവാദിത്വമാണ്. ഉപദേശങ്ങൾ മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ദിവസത്തെയും പത്രസമ്മേളനം നല്ലത് തന്നെ. പക്ഷേ സർക്കാർ വെറുംവാക്ക് പറയുന്നവർ മാത്രമാവരുത്. പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സർക്കാറിന് കഴിയണം. ഒട്ടേറെ പ്രധാനപ്പെട്ട ദിവസങ്ങൾ നമുക്ക് നഷ്ടമായിരിക്കുകയാണ്. ഇനിയെങ്കിലും ഈ സർക്കാർ ഉള്ള സമയം കൃത്യമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
Post a Comment