Kerala PSC Mock Test _LD,LGS, LP/UP പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായ്

Kerala PSC Mock Test For those preparing for PSC exams. Read More... 
LP/UP Mock Test 
LD Mock Test 
Lgs Mock Test 
Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയാണ് ഈ മോക്ക് ടെസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്. 
കേരളത്തിലെ പ്രധാന വസ്തുതകൾ എന്ന ഭാഗത്ത്‌  നിന്നുള്ള ഇരുപത്തിയഞ്ച് ചോദ്യങ്ങൾ ആണ് ഇതിൽ ഉള്ളത് . 15000 ചോദ്യങ്ങൾ അടങ്ങിയ മോക്ക് ടെസ്റ്റിനുള്ള ആദ്യ പടിയായിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. Topic Wise ആയിട്ടുള ചോദ്യങ്ങൾ ആയിരിക്കും എന്നും ഉണ്ടായിരിക്കുക. എല്ലാ ദിവസങ്ങളിലും മോക്ക് ടെസ്റ്റ് പോസ്റ്റ്‌ ചെയ്യുന്നതാണ്. അതുകൊണ്ട് ദിവസവും ലിങ്ക് നേരിട്ട് ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...POST Admin Only ആയിരിക്കും


25 ചോദ്യങ്ങൾ ആണ് ഉള്ളത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം SUBMIT എന്ന ബട്ടൺ അമർത്തുക. അതിനു ശേഷം സ്‌ക്രീനിൽ മുകളിലേക്ക് 


എന്ന്‌ സൂചിപ്പിക്കുന്ന Arrow യിൽ  ക്ലിക് ചെയ്യുക. നിങ്ങളുടെ LD, LGS, LP/UP Mock Test score ഉം ശരിയുത്തരങ്ങളും നിങ്ങൾക്ക് കാണാവുന്നതാണ്. 
Mock Test ൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ ചോദ്യങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. ആവിശ്യമുള്ളവർ ഇത് പഠിച്ച ശേഷം പേരും സ്ഥലവും രേഖപ്പെടുത്തി Mock Test നടത്താവുന്നതാണ്. 

Indian Constitution Mock Test 


1. ഇന്ത്യൻ കൗൺസിൽ ആക്ട് 
    പാസ്സാക്കിയത് എന്ന്‌ ? 
             1909
2. ഭരണഘടനാ നിർമാണ സഭയുടെ 
   താത്കാലിക ചെയർമാൻ ആരാണ് ? 
           സച്ചിദാനന്ദ സിൻഹ 
3. ഭരണഘടനാ നിർമാണ സഭയുടെ 
   ഉപദേശകൻ ആരായിരുന്നു ? 
           ബി എൻ റാവു 
4. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ 
    സമ്മേളനം നടന്നത് എവിടെ വെച്ചാണ് ? 
           ഡൽഹി 
5. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന 
   വേണമെന്ന ആശയം ആദ്യമായി മുന്നോട്ട്
    വെച്ച വ്യക്തി ആര് ? 
            എം എൻ  റോയ് 
6. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ 
   ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ? 
           വേവൽ പ്രഭു 
7. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത് 
    എന്ന്‌ ? 
          1946 മാർച്ച്‌ 24 
8. ഇന്ത്യൻ ഭരണഘടനയുടെ 
    രൂപീകരണത്തിന് കാരണമായ 
    നിയമം ഏത് ? 
            Government Of india Act 1935
9. ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മിഷൻ 
   രൂപീകരിക്കാൻ കാരണമായ നിയമം ? 
            Government of india Act 1919 
10. ഭരണഘടനാ നിർമാണ സഭയുടെ സ്ഥിരം
      അധ്യക്ഷൻ ? 
             ഡോ.രാജേന്ദ്രപ്രസാദ്  
11. ഭരണഘടന കരട് നിർമാണ സമിതിയിലെ
      അംഗങ്ങൾ എത്ര ? 
               7
12. ഭരണഘടനാ നിർമാണ സഭയിൽ നെഹ്‌റു
     ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്ന്‌ ? 
               1946 ഡിസംബർ 13 
13. ഭരണഘടനാ നിർമാണ സഭയിലെ 
      അംഗങ്ങൾ എത്ര ? 
              389 
14. ക്യാബിനറ്റ് മിഷൻ നെ ഇന്ത്യയിലേക്ക് 
      അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ? 
           ക്ലമന്റ് ആറ്റ്‌ലി 
15. ഭരണഘടനാ നിർമാണ സഭ ഇന്ത്യൻ 
    ഭരണഘടനക്ക് അംഗീകാരം നൽകിയത് 
    എന്ന്‌ ? 
          1949 നവംബർ 26 
16. ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ചിട്ടുള്ള
      ഭാഷകളുടെ എണ്ണമെത്ര ? 
            22 
17. ഭരണഘടനാ നിർമാണ സഭ ദേശീയ 
      പതാക അംഗീകരിച്ചത് എന്ന്‌ ? 
            1947 ജൂലൈ 22 
18. ഭരണഘടനാ നിർമാണ സഭയുടെ 
     അവസാന മീറ്റിംഗ് നടന്നത് എന്ന്‌ ? 
            1950 ജനുവരി 24 
19. ദേശീയ നിയമ ദിനം എന്ന് ? 
             നവംബർ 26
20. കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി 
       ആര് ? 
             വി ആർ കൃഷ്ണയ്യർ 
21. ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ? 
             ഡോ ബി ആർ അംബേദ്കർ 
22. ദേശീയ ഗാനം ആദ്യമായി ആലപിച്ച INC 
      സമ്മേളനം ഏതാണ് ? 
             കൊൽക്കത്ത 
23. ഭരണഘടനയുടെ കവർ പേജ് 
      രൂപകൽപന ചെയ്തത് ആര് ? 
            നന്ദലാൽ ബോസ് 
24. ഇന്ത്യയുടെ ദേശീയ ഗാനം ഭരണഘടനാ 
      നിർമാണ സഭ അംഗീകരിച്ചത് എന്ന്‌ ? 
             1950 ജനുവരി 24 
25. ഭരണഘടന പൂർത്തീകരിക്കാൻ എടുത്ത
      എടുത്ത ദിവസം എത്ര ? 
            2 വർഷം 11 മാസം 17 ദിവസം 





👆👆👆

👆👆👆



Post a Comment

Previous Post Next Post

Display Add 2