Employment Exchange seniority list Published. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  ജില്ലാ അടിസ്ഥാനത്തിൽ ഉള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Employment Exchange District wise  seniority list Published.Read More...


Employment Exchange രെജിസ്ട്രേഷൻ പുതുക്കാൻ മറന്നു പോയോ ?

സീനിയോരിറ്റി നഷ്ടപ്പെടാതെ തന്നെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രെജിസ്ട്രേഷൻ പുതുക്കാം
👇👇👇

e Employment Exchange ൽ പേര് രജിസ്റ്റർ ചെയ്യൂ.... നിങ്ങളുടെ ജോലികൾ കണ്ടെത്തു...

Register here
                 👆

Seniority list for registered candidates at Employment Exchanges for considering to various jobs is listed below: In case of any complaints, regarding provisional list, please use the "appeal" option in the seniority list view and for final list, jobseeker can report at the Employment Exchange directly with original certificates and ID card.

സീനിയോരിറ്റി ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുവാൻ 
👇👇👇

Job vacancy in kerala - Temporary appointment in Government institutions

◾️പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും.
എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂർ ജില്ലകളിൽ നിയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. തുടർന്നുള്ള ജോബ് ഫെയർ നടത്തപ്പെടുന്ന ജില്ലകൾ, തീയതി സെന്റർ എന്നിവ താഴെ പറയുന്നു. 
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – തിരുവനന്തപുരം, ഡിസംബർ 11, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് കാര്യവട്ടം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -കൊല്ലം, ഡിസംബർ 18, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്- പത്തനംതിട്ട, ഡിസംബർ 21, മാക് ഫാസ്റ്റ് കോളേജ് തിരുവല്ല.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോട്ടയം, ഡിസംബർ 18, ബസേലിയസ് കോളേജ്, കോട്ടയം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എറണാകുളം, ഡിസംബർ 11, സെന്റ് പോൾസ് കോളേജ് കളമശ്ശേരി.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -തൃശൂർ, ഡിസംബർ 20, തൃശൂർ സെന്റ് തോമസ് കോളേജ്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – പാലക്കാട്, ഡിസംബർ 11, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മലപ്പുറം, ഡിസംബർ 22, മഅദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കോഴിക്കോട്, ഡിസംബർ 18, ഗവൺമെന്റ് എൻജിനിയറിങ് കോളേജ് വെസ്റ്റ് ഫീൽ കോഴിക്കോട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – കാസർഗോഡ്, ജനുവരി 8, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് & സയൻസ് കോളേജ്.
രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകൾ നടക്കുക.

◾️അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ്:
വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ 16ന്

ആലപ്പുഴ: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ് പേഴസന്‍റെ ഓഫീസില്‍ അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 16ന് നടക്കും. ബി.കോമും അംഗീകൃത പി.ജി.ഡി.സി.എയും മലയാളം- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് പ്രാവീണ്യവുമാണ് യോഗ്യത. പ്രയോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ബയോഡേറ്റ, വയസ്, യോഗ്യത, പ്രയോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 16ന് രാവിലെ 10ന് ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ
തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനറ്ററുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

◾️കരാര്‍ നിയമനം; അഭിമുഖം 20ന്
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് നടക്കും.
പ്രായം 18നും 35നും മധ്യേ. അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് മൂന്നു വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് ബികോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ :0477 2280525.

◾️സെക്യൂരിറ്റി നിയമനം

വയനാട് ജില്ലയില്‍ തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.എഞ്ചിനീയറിംഗ് കോളജില്‍ സെക്യൂരിറ്റി ഓഫീസറെ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകളുമായി നവംബര്‍ 30 ന് രാവിലെ 11 ന് കോളജ് പി.ടി.എ. ഓഫീസില്‍ ഹാജരാകണം.

◾️സ്റ്റാഫ് നേഴ്സ് ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവര്‍ത്തി പരിചയമുള്ള സ്റ്റാഫ് നേഴ്സ്മാരെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 29 ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം രണ്ട്.
യോഗ്യത – ജനറല്‍ നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്,
ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തു കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കേരളം നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കട്ടപ്പന നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒര്‍ജിനല്‍ പകര്‍പ്പ്, ഒരു ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

◾️വാക്- ഇന്‍- ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും വാക്-ഇന്‍- ഇന്റര്‍വ്യൂ മുഖേന നിയമനം നടത്തുന്നു.
ദിവസവേതനം – 500 രൂപ (ക്ലാസ്സിന്), ആഴ്ച്ചയില്‍ 2 ക്ലാസ്സ്
പ്രായപരിധി – 2021 ജനുവരി 1 ന് 45 വയസ്സ്
യോഗ്യത – എം എസ് സി ന്യുട്രീഷ്യന്‍ / ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിക്‌സ്, മുന്‍പരിചയം അഭികാമ്യം, സ്ഥലം – മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, പഴയ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍
സമയം – 10.30 മുതല്‍ 1.00 വരെ
തീയതി – ഡിസംബര്‍ 8
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-221868

◾️ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

വയനാട് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റയില്‍ (ഗേള്‍സ്) ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥുനത്തില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ഥികള്‍ നഴ്സിംഗ് മേഖലയിലെ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30 ന് രാവിലെ 11.30 ന് ഹാജരാകണം. ഫോണ്‍ 04936 284818.

◾️സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം

കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 18 നും 35 നുമിടയിൽ. എംപ്ലോയബിലിറ്റി സെന്ററില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത, തൊഴില്‍ പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

◾️എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ്

കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ./ ബി.ബി.എ./ ഇക്കണോമിക്‌സ്/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഡി.ജി.റ്റി സ്ഥാപനങ്ങളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസ് പരിശീലനം നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയ ശേഷി യും പ്ലസ്ടു/ ഡിപ്ലോമ തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. താത്പര്യമുള്ളവർ നവംബർ 30ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 292678.

◾️റെയില്‍വേ ചൈല്‍ഡ് ഡെസ്‌കില്‍ ടീം മെമ്പറുടെ ഒഴിവ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ.സോഷ്യോളജി. നിശ്ചിത യോഗ്യതയുളവര്‍ railwaychildlinecalicut@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ 2021 nov 29ന് മുന്‍പ് അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9207921098.

◾️അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2021 നവംബര്‍ 29 നു വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി. ഐ. യു, പി. എം. ജി. എസ.് വൈ, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, വിദ്യാനഗര്‍, കാസറഗോഡ് – 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.

◾️അറ്റന്‍ഡര്‍ നിയമനം

പാലക്കാട്‌ ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍ / ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സില്‍ കൂടരുത്. താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 2021 ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2966355, 2576355.
What is employment office for job vacancy?

നിങ്ങളുടെ യോഗ്യതകൾ ഉപയോഗിച്ചു കൂടുതൽ ജോലി ഒഴിവുകൾ സെർച്ച്‌ ചെയ്യൂ
    
 
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

2 Comments

Post a Comment

Previous Post Next Post

Display Add 2