കരാർ / ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം Job vacancies on contract / daily wage basis

Application invited for job vacancies on contract / daily wage basis.Read More...
Job vacancies on contract / daily wage basis




👆👆👆


👆👆👆





എറണാകുളം: ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജനുവരി ഒന്നിനു മുമ്പായി അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 35 വരെ. വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയും യോഗ്യതക്കു ശേഷം ഷിപ് ഡ്രാഫ്റ്റ്സ്മാൻ ആയി കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ / എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ / സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ട്രയിനിങ്ങ് ഉള്ളവരായിരിക്കണം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമയും
ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും ,ഫാക്ടറിയിലോ / പൊതുമേഖലാ സ്ഥാപനങ്ങളിലോ സേഫ്റ്റി യിൽ നാലു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.


സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളിൽ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താംക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയവും താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡിസംബർ 30ന് അഞ്ച് മണിക്ക് മുൻപ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.


തൊഴിലവസരം




തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ഫ്‌ളീറ്റ് കോർഡിനേറ്റർ, എമർജൻസി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, അബാക്‌സ് ടീച്ചർ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മൊബൈൽ അപ്ലീക്കേഷൻ), സോഫ്റ്റ്‌വെയർ സിസ്റ്റം അനലിസ്റ്റ് / ഡിസൈനർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, ആൻഡ്രോയിഡ് ഡവലപ്പർ, പിഎച്ച്പി ഡവലപ്പർ, ടോട്ട് നെറ്റ്/ആങ്കുലർ ഡവലപ്പർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രറ്റർ, ബിഡിഎം, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മീഡിയ), മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (കൺസ്ട്രക്ഷൻ), സീനിയർ റിസ്പഷനീസ്റ്റ് (ഹോസ്പിറ്റൽ), ബിഎസ്‌സി നഴ്‌സ്, ജനറൽ നഴ്‌സ്, വെൽഡർ, പിഡിഐ ഇൻചാർജ്ജ് (ഓട്ടോമൊബൈൽ), മെക്കാനിക്ക്, ഫ്‌ളോർ സൂപ്പർവൈസർ, എടിഎം കോർഡിനേറ്റർ, എഡ്യൂക്കേഷൻ കോർഡിനേറ്റർ, സെയിൽസ് ഗേൾസ്, ടെലികോളർ, ടൈൽ മെക്കിങ്ങ് ഹെൽപ്പർ എന്നീ തസ്തികളിലാണ് ഒഴിവുകൾ. താൽപര്യമുളളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുളളവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ 250 രൂപ, ഐഡി പ്രൂഫ്, ഇ-മെയിൽ ഐഡി എന്നിവ സഹിതം നേരിട്ട് ബന്ധപ്പെടുക. പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ www.employabilitycentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വാട്‌സ് അപ്പ് നമ്പർ: 9446228282



ഭൂവിനിയോഗ സർവ്വെ നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ സർവ്വേയർ / ഡ്രാഫ്റ്റ് സ്മാനെ നിയമിക്കുന്നു.

എറണാകുളം: അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം എന്നീ നഗരസഭകൾക്കു വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിൻ്റെ ഭാഗമായി ഭൂവിനിയോഗ സർവ്വെ നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ സർവ്വേയർ / ഡ്രാഫ്റ്റ് സ്മാനെ നിയമിക്കുന്നു. സിവിൽ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഡിസംബർ 30നു മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് ,എറണാകുളം മേഖലാ കാര്യാലയത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.


ജൂനിയർ ലാബ് അസിസ്റ്റന്റ് കരാർ നിയമനം





തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത. ശമ്പളം 19,320 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. നിശ്ചിത യോഗ്യതയുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷിക്കണം.


ആരോഗ്യ വകുപ്പില്‍ ഒഴിവുകള്‍

കോഴിക്കോട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് എപ്പിഡമോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുഷ് മെഡിക്കല്‍ ഓഫിസര്‍, പീഡിയാട്രീഷന്‍, സിവില്‍ എഞ്ചിനീയര്‍, സ്റ്റാഫ് നഴ്സ്, ആര്‍.ബി.എസ്.കെ. നഴ്‌സ്, ഓഫീസ് സെക്രട്ടറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം 2021 ജനുവരി ഒന്നിന് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം,സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനതപുരം ജില്ലയില്‍ മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസം 17,600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ പത്തുമണിക്ക് കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.





Post a Comment

Previous Post Next Post

Display Add 2