സർക്കാർ വകുപ്പിൽ താൽകാലിക നിയമനം Temporary appointment in a government department

Temporary appointment in a Govt  department. Read More...




👆👆👆


👆👆👆



ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഒഴിവ്


കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ഒഴിവുളള ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2021 ജനുവരി ആറിന് പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് ഒഴിവുകളാണുളളത്. പ്രായപരിധി 2021 ജനുവരി ഒന്നിന് 45 വയസില്‍ താഴെ.

അടിസ്ഥാന യോഗ്യത: കൃഷി/ വെറ്റിനറി/ഡയറി എന്നിവയില്‍ ബിരുദം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം  ആത്മ  പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. നിയമനങ്ങള്‍ എല്ലാം 2021 മാര്‍ച്ച് 31 വരെയോ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചോ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക്  ഫോണ്‍: 04734 296180.




സ്റ്റാഫ് നഴ്‌സ് നിയമനം


പാലക്കാട് ജില്ലാ ആശുപത്രി മാനസികാരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് സ്റ്റാഫ് നഴ്‌സ്മാരെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം യോഗ്യതയുള്ളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40 വയസ്. പ്രവൃത്തി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com എന്ന മെയില്‍ ഐഡിയില്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 0491 2533327.




Post a Comment

Previous Post Next Post

Display Add 2