പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ നിരസിച്ച കേരള ഗവർണർക്ക് എതിരെ വി ഡി സതീശൻ എം എൽ എ. കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക ബില്ലിന് എതിരെ ഉള്ള പ്രമേയം പാസ്സാക്കാൻ ചേരുന്ന പ്രത്യക നിയമസഭ സമ്മേളനത്തിനുള്ള അനുമതിയാണ് ഗവർണ്ണർ നിരസിച്ചത്. ഗവർണർക്ക് അതിനുള്ള വിവേചനാധികാരം ഇല്ല എന്നും തെറ്റായ നടപടി സ്വീകരിച്ച കേരള ഗവർണ്ണറെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണം എന്നും വി ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം...
*************------------------***************
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ നിരസിച്ച ഗവർണറുടെ നടപടി തെറ്റ്. ഗവർണറെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണം.
1. പ്രത്യേക സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ അതേപടി അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. നിരസിക്കണമെങ്കിൽ ശുപാർശയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകണം.
2. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് വിവേചനാധികാരമില്ല.
3. മന്ത്രിമാരുടെ പ്രോസിക്യൂഷൻ അനുവാദം, ബില്ലുകളുടെ അനുമതി,സർവ്വകലാശാലകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് വിവേചനാധികാരമുളളത്.
4. Nabam Rebia Vs Deputy Speaker എന്ന സുപ്രധാനമായ കേസിൽ ബഹു. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഗവർണറുടെ വിവേചന അധികാരം പരിമിതമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമസഭകൾ സമ്മേളിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശകൾ നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല.
5. തുടർച്ചയായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, സന്ധിയിലേർപ്പെട്ടിരിക്കുക കൂടിയാണ്.
കേന്ദ്രസർക്കാരിനെ ഭയന്നു കഴിയുന്ന, അമിത്ഷായുടെ കക്ഷത്തിൽ തലവച്ചു കൊടുത്തിരിക്കുന്ന ഒരു സർക്കാരിന് ഗവർണർക്കെതിരെ എന്ത് ചെയ്യാൻ കഴിയും?
👆👆👆
👆👆👆
Post a Comment