Application invited for the various temporary job vacancies in govt department. Read More...
🔗 ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ആർ ഇ ഐ സി (റീജിയണൽ ഏർലി ഇന്റർവൻഷൻ സെന്റർ) ഓട്ടിസം കേന്ദ്രത്തിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഒക്യുപേഷണൽ തെറാപ്പിയിൽ ഡിഗ്രി ആണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ ശമ്പളം 30,385. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇൻറർവ്യൂവിനായി തൃശൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഏപ്രിൽ 19ന് രാവിലെ പത്തിന് ഹാജരാകണം.
🔗 താത്കാലിക ഒഴിവ്
അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ബോട്ട് കമാൻഡർ, അസിസ്റ്റൻറ് ബോട്ട് കമാൻഡർ, എൻജിൻ ഡ്രൈവർ, ബോട്ട് സ്രാങ്ക് എന്നീ തസ്തികകളിലെ ഓരോ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസമാണ് നിയമന കാലാവധി. ഓരോ തസ്തികയിലേക്കും മതിയായ യോഗ്യതകൾക്കൊപ്പം ശാരീരിക ക്ഷമതയും വേണം. കൂടുതൽ വിവരങ്ങൾക്ക് : 04872361000.
🔗അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ മേയ് അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0468-2220141 എന്ന നമ്പരില്‍ ബന്ധപ്പെടാം.
🔗സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് അഭിമുഖം നടത്തുന്നു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും അഭിമുഖം. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍.
ബ്രാഞ്ച് മാനേജര്‍, ഡിഗ്രി, പ്രായപരിധി 23-28.
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍- പ്ലസ്ടു, പ്രായപരിധി 18-26.
ഫീല്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റ്, പ്ലസ്ടു/ ഡിഗ്രി, പ്രായപരിധി 18-30
ടീച്ചിംഗ് സ്റ്റാഫ്, പ്രായപരിധി 20-35
വിഷയങ്ങള്‍, യോഗ്യത എന്നിവ ക്രമത്തില്‍
ഹിന്ദി, ബി എ/ എം എ ഹിന്ദി
അക്കൗണ്ടന്‍സി, ബികോം/എംകോം
ഫിസിക്‌സ്, ബി. എസ്. സി/ എം. എസ്്.സി ഫിസിക്‌സ്
കെമിസ്ട്രി, ബി. എസ്. സി /എം. എസ്. സി കെമിസ്ട്രി
ബയോളജി, ബി.എസ്.സി ബോട്ടണി, സുവോളജി, മൈക്രോബയോളജി.
താത്പ്പര്യമുള്ളവര്‍ ഏപ്രില്‍ 17ന് രാവിലെ 10ന് ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍- 0491 2505435.
Post a Comment