സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക നിയമനം Temporary appointment in Government Dept.

Application invited for the various temporary vacancies in Government Department.










📎 അധ്യാപക ഒഴിവ്

തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം trithalacollege@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മെയ് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു


📎 ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ഉപ്പുതറ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന്  മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഫോണ്‍- 04869 244019

📎 സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍  അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 
അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും wcdpta@gmail.com  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-0468 2966649


📎 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

  കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട്  കോരുത്തോട് പി.എച്ച്.സി യിൽ  ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും phckoruthode@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.



Post a Comment

Previous Post Next Post

Display Add 2