How to seed Aadhaar on ration card ? How to know the Aadhaar card of all the members is linked with ration card ?

You can check for yourself whether adhar card is  linked to the ration card or not you can seed all member adhar to ration card.





📎 റേഷൻ കാർഡിൽ ആധാർ സീഡ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന വിധം

◾️ civilsupplieskerala.gov.in എന്ന URL ടൈപ്പ് ചെയ്യുക
◾️ Menu ൽ Ration Card Details എന്ന ബട്ടൺ ക്ലിക് ചെയ്യുക 
◾️ തുടർന്ന് റേഷൻ കാർഡ് നമ്പർ നൽകുക
◾️ താഴെ ഉള്ള ക്യാപ്ച്ച കോഡും നൽകുക
◾️ ആധാർ സീഡ് ചെയ്തിട്ടുണ്ടെങ്കിൽ അംഗത്തിന്റെ പേരിനു നേരെ YES എന്നും ഇല്ലെങ്കിൽ  NO എന്നും കാണിക്കും

ചെയ്യേണ്ട വിധം ചിത്രങ്ങൾ സഹിതം മനസിലാക്കാൻ User guide ഡൌൺലോഡ് ചെയ്യൂ.

   👉 Download

ആധാർ ലിങ്ക് ആയിട്ടുണ്ടോ എന്നറിയാൻ Ration Card Number Enter ചെയ്യൂ...

   👉 Enter Here

📎 റേഷൻ കാർഡിൽ അംഗങ്ങളുടെ ആധാർ ഉൾപെടുത്തുന്ന വിധം 

◾️ സിറ്റിസൺ ലോഗിൻ മുഖേനെ ഓരോ കാർഡുടമയ്ക്കും നേരിട്ട് അംഗങ്കളുടെ ആധാർ ആഡ് ചെയ്യാവുന്നതാണ്
( ഇതിനായി ഓഫീസിൽ ഹാജരാകേണ്ടതില്ല )
◾️ അക്ഷയ സെന്റർ മുഖേന ആധാർ സീഡിങ് നടത്താവുന്നതാണ്. ആധാർ ന്റെ പകർപ്പും റേഷൻ കാർഡും നൽകിയാൽ മതി 
◾️ താലൂക്ക് സപ്ലൈ ഓഫീസ് മുഖേനെയും ആധാർ സീഡിങ് നടത്താവുന്നതാണ്. ആധാർ ന്റെ പകർപ്പും റേഷൻ കാർഡും നൽകിയാൽ മതി
◾️ ഇ -പോസ്സ് മെഷീൻ മുഖേനെ റേഷൻ കടകളിലൂടെയും ആധാർ സീഡ് ചെയ്യാവുന്നതാണ്. അതിനു സീഡ് ചെയ്യപ്പെടേണ്ട ഓരോ അംഗവും റേഷൻ കടകളിൽ എത്തണം.

സിറ്റിസൺ ലോഗിൻ മുഖേനെ ആധാർ സീഡ് ചെയ്യുന്ന വിധം


◾️ civilsupplieskerala.gov.in എന്ന URL ടൈപ്പ് ചെയ്യുക
◾️  Menu ലെ സിറ്റിസൺ ലോഗിൻ ബട്ടൺ ക്ലിക് ചെയ്യുക
◾️ നിലവിൽ Log in ID  ഉണ്ടെങ്കിൽ അത് വെച്ച് ലോഗിൻ ചെയ്യുക
◾️ Log in ID ഇല്ലാത്തവരാണെൽ Create an Account എന്ന ബട്ടൺ ക്ലിക് ചെയ്യുക
◾️ പുതിയ റേഷൻ കാർഡിന് വേണ്ടിയാണോ എന്നതിന് NO എന്ന് മറുപടി നൽകുക
◾️ റേഷൻ കാർഡിൽ ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാർ സീഡ് ആയിട്ടുണ്ടെങ്കിൽ ആ ആധാർ നമ്പറും റേഷൻ കാർഡ് നമ്പറും നൽകുക
◾️ VALIDATE ചെയ്യുക, ഒരു അംഗത്തെയും ആധാർ ലഭ്യമല്ലെങ്കിൽ, അക്ഷയ സെന്ററുകളിലോ, താലൂക്ക് സപ്ലൈ ഓഫീസിലോ അപേക്ഷ നൽകണം
◾️ Log in ID ( പരമാവധി 10 അക്ഷരം ) നൽകുക
◾️ പാസ്സ്‌വേർഡ്‌,പേര്,ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകുക
◾️ User ID ലഭിച്ചു കഴിഞ്ഞാൽ മുകളിൽ പറഞ്ഞപോലെ Log ഇൻ ചെയ്യുക
◾️ AADHAAR Entry എന്ന മെനു സെലക്ട്‌ ചെയ്യുക
◾ ആധാർ സീഡ് ചെയ്യാത്ത പേരുകൾ സെലക്ട്‌ ചെയ്യുക
◾️ ആധാർ നമ്പർ സീഡ് ചെയ്ത് UPDATE ബട്ടൺ ക്ലിക് ചെയ്യുക 
◾️ ആധാർ സീഡ് ചെയ്തശേഷം ആധാർ കാർഡിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്
◾️ ആയതിനാൽ സെലക്ട് മെമ്പർ എന്ന ഓപ്ഷൻ നിന്ന് ഒരു അംഗത്തെ സെലക്ട് ചെയ്യുക.
ബ്രൗസ് ബട്ടണിൽ ക്ലിക്ക് ചെയ്തു PDF ഫയൽ അറ്റാച്ച് ചെയ്യുക.
◾️ PDF ഫയൽ ന്റെ വലിപ്പം 100 KB യിൽ കൂടാൻ പാടില്ല,  SUBMIT ക്ലിക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ചിത്രങ്ങൾ സഹിതം ഉള്ള User Guide ഡൌൺലോഡ് ചെയ്യൂ

  👉 Download


Also Read 
ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ ? നിരവധി തൊഴിലവസരങ്ങൾ
👇👇👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2