Nurse, Paramedical Staff Temporary Recruitment

Application Invited for the post of Nurse, Paramedical Staff on temporary basis



Related Post




ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് താത്കാലിക നിയമനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസറുടെ അധികാരപരിധിയിൽപ്പെട്ട സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എ.എൻ.എം. കോഴ്‌സ് പാസായ, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, എസ്.എസ്.എൽസി, പ്ലസ്ടു, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 14നു മുൻപ് dmohealt@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. അഭിമുഖം നടത്തുന്ന തീയതി അപേക്ഷകരെ ഫോൺ മുഖാന്തിരം അറിയിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.


പാരാ മെഡിക്കല്‍ സ്റ്റാഫ് താല്‍കാലിക നിയമനം

കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലക്ക് അനുവദിക്കപ്പെട്ട കാരുണ്യ മറൈന്‍ ആംബുലന്‍സില്‍ പാരാ മെഡിക്കല്‍ സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ജനറല്‍ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഇ- മെയില്‍ മുഖേന ജൂണ്‍ 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.  ഫോണ്‍- 0495 2383780.  ഇമെയില്‍ : ddfcalicut@gmail.com


 For More Jobs   

GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View




Post a Comment

Previous Post Next Post

Display Add 2