പരീക്ഷ ഇല്ലാതെ സർക്കാർ വകുപ്പിൽ താൽകാലിക നിയമനം. Temporary appointment in government institutions

Application invited for the temporary appointment in govt department


Also Read





📎 പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം

കാസർകോട് മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു പ്രൊജകട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. തിങ്കളാഴ്ച (ജൂൺ 14) രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് കൂടിക്കാഴ്ച. എം.എസ്‌സി.സുവോളജി/ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂൺ 12ന് അഞ്ച് മണിക്ക് മുമ്പായി ffda.ksgd@gmail.com ലേക്ക് അപേക്ഷ അയക്കണം. ഫോൺ: 0467 2202537


📎 ലൈഫ് മിഷന്‍: ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകിട്ട് മൂന്നിനകം തപാലായോ, ഇ-മെയില്‍ മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lifemission.kerala.gov.in, ഫോണ്‍: 0471-2335524

📎 പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org     സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.



📎 സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.  എം എസ് സി സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.  ഫോണ്‍: 0490-2321605


📎 ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍  നിയമനം

എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർസിഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും – ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ) , റീഹാബിലേറ്റഷന്‍ സൈക്കോളജിസ്റ്റ് (എംഫില്‍ റീഹാബിലേറ്റഷന്‍ സൈക്കോളജി/പിജിഡിആര്‍എഫ് ), സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ഡി- എഡ്, എസ് ഇ – എഎസ്ഡി / ഐ ഡി).
അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 ന്  മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി  അറിയിച്ചു. അപേക്ഷകള്‍  ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2260272, bdochrkkd@gmail.com


For More Jobs 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2