Application invited for the various temporary post in govt institutions
റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ്
എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഡോക്ടറേറ്റും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ തസ്തികയിലേക്ക് അപേക്ഷിക്കാം.
റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ആയിരിക്കും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുക. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും ഇന്റര്‍വ്യൂവും അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, 500 വാക്കില്‍ കവിയാത്ത ഗവേഷണ പ്ലാന്‍ എന്നിവ ജൂലൈ 28-നു മുമ്പ് wsc.cusat@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യണം. ‘ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് റിസര്‍ച്ച് അസോസിയേറ്റ്/റിസര്‍ച്ച് അസിസ്റ്റന്റ’ എന്ന് മെയില്‍ സബ്ജക്ടില്‍ വ്യക്തമാക്കിയിരിക്കണം
ക്ലസ്റ്റർ കോർഡിനേറ്റർ
കാസർഗോഡ്: മഞ്ചേശ്വരം ബി.ആർ.സിയുടെ പരിധിയിൽ വരുന്ന മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19 ന് വൈകീട്ട് നാലിനകം മഞ്ചേശ്വരം ബി.ആർ.സിയിൽ നേരിട്ടോ brcmanjeshwar@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. മഞ്ചേശ്വരം, മഗംൽപാടി പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണനയുണ്ട്. ഫോൺ: 8547987482
കാസർഗോഡ്: കുമ്പള ബിആർസിയുടെ പരിധിയിൽ വരുന്ന ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം കുമ്പള ബിആർസിയിൽ നേരിട്ടോ brckumbla@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണന. ഫോൺ: 9847777853.
Post a Comment