Temporary appointment in government institutions

Application invited for the various temporary Appointment in government institutions


Related Post





ലാബ് ടെക്‌നിഷ്യൻ

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം നാലു വരെ. യോഗ്യത ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എല്‍.റ്റി, ബി.എസ്.സി എം.എല്‍.റ്റി. വിശദ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ 04742526949 നമ്പരില്‍ ലഭിക്കും.

ടെണ്ടർ ക്ഷണിച്ചു

കൊല്ലം:  ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 വൈകുന്നേരം മൂന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍-04742793069, 8281999052


അസിസ്റ്റന്റ്‌ ഫോട്ടോഗ്രാഫർ

പാലക്കാട്  : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 30 നും മധ്യേ. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉള്ളവരും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉള്ളവരുമാകണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷികപ്പെടുകയോ ചെയ്തവരാകരുത്. പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ 16 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. ഫോണ്‍ : 0491-2505329.

പ്രോഗ്രാം കോർഡിനേറ്റർ

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. റീബിൾഡ് കേരള ഇൻഷ്യേറ്റീവിന്റെ ഭാഗമായുള്ള ‘കൺസർവേഷൻ ഓഫ് ആഗ്രോ ബയോ ഡൈവേഴ്സിറ്റി’ എന്ന ഒരുവർഷ പ്രോജക്ടിലേക്ക് കോൺട്രാക്ട്/അസൈൻമെൻറ് അടിസ്ഥാനത്തിലാണ് ഒഴിവ്.

ഒരു വർഷത്തേക്കോ പ്രോജക്ട് അവസാനിക്കുന്നതുവരെയോ, ഏതാണോ ആദ്യം എന്ന നിലയിലാണ് കാലാവധി. അഗ്രികൾചർ/ബി.വി.എസ്.സി ആന്റ് എ.എച്ച്/ബോട്ടണിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. (ഒരു വർഷത്തെ ഫീൽഡ് ഡാറ്റാ കളക്ഷൻ, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ്, കാർഷിക സംബന്ധ ഗവേഷണ പരിചയം അഭികാമ്യം). ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ഗൂഗിൾ ഫോം വഴി വഴി ജൂലൈ 19 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിശദാംശങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും.

അധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്  ഇൻ ഇന്റർവ്യൂ നടത്തും. ക്രിയാശാരീരം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ടെക്നിക്കൽ അസിസ്റ്റന്റ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്(വിഷം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തല്യ യോഗ്യത ഉണ്ടാവണം. വിഷമുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള അഞ്ച് വർഷത്തെ പരിചയം വേണം. 2021 ജനുവരി ഒന്നിന് 18-41നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം)യായിരിക്കണം പ്രായം. പ്രതിമാസം 19000-43600 രൂപയാണ് ശമ്പളം.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

പ്രൊജക്റ്റ്‌ ഓഫീസർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.
 
For More Job Recruitment Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2