Kerala Government Career Alert - various Training Program

Application invited for the various career alert and Training program conducted by kerala government department

◾️ഇടുക്കി : അടിമാലി ഗ്രാമ പഞ്ചായത്തിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് പേയ്മെന്റുകള്‍ ഇ ഗ്രാം സ്വാരാജ് പി എഫ് എം എസ് ഇന്റര്‍ഫേസ് മുഖേന നടത്തുന്നതിന് സഹായിക്കുന്നതിനായി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ കരാര്‍ വൃവസ്ഥയില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9 നകം മതിയായ രേഖകള്‍ സഹിതം അപേക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യത:-
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (DCP)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാ ശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍
വിഭാഗം:- പട്ടിക വര്‍ഗ്ഗം, പ്രായ പരിധി:- 2021 ജനുവരി 1 ന് 18 നും 33 നും ഇടയില്‍,
വേതനം:- 780.00- രൂപ ദിവസ വേതനം., അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 9
അര്‍ഹരായവരെ അഭിമുഖത്തിനും പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനും ശേഷം കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതാണ്.

◾️കോട്ടയം: പശു കറവ തൊഴിലായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന 20 വനിതകൾക്ക് ക്ഷീര വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ കോലാഹലമേട്ടിൽ പ്രവർത്തിക്കുന്ന ഫാമിലാണ് ആറു ദിവസത്തെ പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്ന് (ഒക്ടോബർ 28) വൈകിട്ട് അഞ്ചിനകം അടുത്തുള്ള ക്ഷീര സംഘത്തിലോ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലോ അപേക്ഷ നൽകണം.

◾️കോട്ടയം: വ്യത്യസ്ത കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനത്തിന് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ആവശ്യമായ രേഖകളും ഒക്ടോബർ 31 നകം ജില്ലാ സാമൂഹികനീതി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980.

◾️കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി ഗവ:വനിത ഐടിഐ യില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളില്‍ എാതാനും ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് നിലവില്‍ അപേക്ഷ സമര്‍പ്പിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 29-ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നേരിട്ട് ഹാജരാകണം. ഈ അപേക്ഷകരുടെ അഭാവത്തില്‍ പുതിയ അപേക്ഷകളും അന്നേ ദിവസം വൈകിട്ട് 4.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750, 9447986145

◾️കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യിലെ 2021-22 വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുളള വനിതാ സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താ്‌ല്പര്യമുളളവര്‍ ഒക്‌ടോബര്‍ 29-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഐ.ടി.ഐ യില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

◾️കൈത്തറി മേഖലയില്‍ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൈത്തറി മേഖലയിലേക്ക് പുതിയ സംരംഭകരെ ആകർഷിക്കുന്നതിനും തൊഴിൽരഹിതരായവർക്ക് കൈത്തറി മേഖലയിൽ ഉൽപാദന യൂണിറ്റുകൾ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംരംഭം ആരംഭിക്കുന്നതിന് മുതൽ മുടക്കുന്ന സംരംഭകർക്ക് ബാങ്കിൽ ലോണിന് അനുപാതികമായി സ്ഥിര നിക്ഷേപത്തിന് 40% (4,00,000 രൂപ), പ്രവർത്തന മൂലധനത്തിന്റെ 30% (1,50,000 രൂപ) ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0484 2421461, 9847205045, 9446504417.

◾️പാലക്കാട്‌ : മരുതറോഡുള്ള പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മോട്ടോർ മെക്കാനിക്ക്), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0491 2572038

◾️കാസർകോട് : ജി.എച്ച്.എസ്.എസ് അംഗടിമുഗറിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ് (സീനിയർ), അറബിക് (ജൂനിയർ) തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

◾️കാസർകോട് : ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി), ഡെൻറൽ സർജൻ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ ആറ് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷിക്കുക. ഫോൺ: 04672 209466.

◾️കാസർകോട് : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഉത്പാദന സേവന മേഖലയില്‍ ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ലഭ്യമാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യത ഉറപ്പാക്കി അപേക്ഷകള്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04672200585

◾️ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നവംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് സൗജന്യ കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം: 18-30 വരെ, കാലാവധി: 3-4 മാസം. അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നീ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകര്‍ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായോ അല്ലെങ്കില്‍ താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക.

Post a Comment

Previous Post Next Post

Display Add 2