Temporary appointment in government institutions

Application invited for the various temporary Appointment in govt institutions



◾️ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിലെ  ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം ഒക്ടോബർ അഞ്ച് രാവിലെ 10 ന് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. നിശ്ചിതയോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in
ട്രേഡ് ഇൻസ്ട്രക്ടർ-ഷീറ്റ്മെറ്റൽ
യോഗ്യത:എസ്എസ് എൽസി, ഷീറ്റ്മെറ്റൽ എൻ സി വി റ്റി സർട്ടിഫിക്കറ്റ്.
ട്രേഡ്സ്മാൻ – മെഷീനിസ്റ്റ്
യോഗ്യത: എസ്എസ്എൽസി , മെഷീനിസ്റ്റ് എൻ സി വി റ്റി സർട്ടിഫിക്കറ്റ്.
ട്രേഡ്സ്മാൻ – കാർപെൻററി
യോഗ്യത:  എസ്എസ് എൽസി, കാർപെൻററി എൻ സി വി റ്റി സർട്ടിഫിക്കറ്റ്

◾️ഗസ്റ്റ് അധ്യാപക നിയമനം 

മലപ്പുറം : സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtwomenscollege21@gmail.comല്‍ അയയ്ക്കണം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 11ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ നേരിട്ട് പങ്കെടുക്കണം.


◾️ധന സഹായം നൽകുന്നു

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക  വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബർ 20 വരെ ദീർഘിപ്പിച്ചു.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.in, ഇ-ഗ്രാന്റ്‌സ് പോർട്ടൽ www.egrantz.kerala.gov.in എന്നിവ പരിശോധിക്കണം.

◾️ അപ്രെന്റിസ് മേള

തൊഴിലിടങ്ങളിൽ തന്നെ പരിശീലനം നൽകി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ മാസം 4ന് അപ്രന്റീസ് മേള നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ 9 ആർ.ഐ. സെന്ററുകളിലും 5 ഐ.ടി.ഐകളിലുമാണ് അപ്രന്റീസ് മേള സംഘടിപ്പിക്കുന്നത്. 8-ാം ക്ലാസ് മുതൽ അടിസ്ഥാന യോഗ്യതയുളള കുട്ടികൾക്ക് അപ്രന്റീസ് മേളയിൽ പങ്കെടുത്ത് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനായി www.apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


Also Read



For More jobs follow below table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2