Application invited for the various temporary vacancies on contract basis
Also Read
സർക്കാർ വകുപ്പിന് കീഴിൽ കുടുംബശ്രീയിലും ഇൻഫർമേഷൻ & പബ്ലിക് റിലേഷനിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
◾️കമ്മ്യൂണിറ്റി കൗൺസിലർ
മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സി.ഡി.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11ന് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരവണമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
◾️ഫോട്ടോഗ്രാഫർ
കാസർകോട് : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 വൈകീട്ട് അഞ്ച് മണിക്കകം dioksgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ. കാസർകോട്, 671121 എന്ന വിലാസത്തിൽ തപാലിലോ ലഭിക്കണം. കൂടിക്കാഴ്ച ഒക്ടോബർ 29ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിന് സമീപം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496003201
Post a Comment