Application invited for the various temporary Appointment in govt department
📎 വിവിധ ഒഴിവുകൾ
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ: swak.kerala@gmail.com, swak.envt@kerala.gov.in.
📎 കോർഡിനേറ്റർ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിലിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒൻപത്. ഫോൺ: 0471-2724740.
📎 അധ്യാപക ഒഴിവുകൾ
◾️നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
◾️വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍( കണക്ക്), നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കോമേഴ്സ്) എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
◾️തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നവംബർ മൂന്നിന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Also Read
Post a Comment