Temporary teacher vacancy at government institutions

Application invited for the various teacher vacancies on temporary basis


അധ്യാപക ഒഴിവുകൾ

ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസര്‍) നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഓരോ ഒഴിവു വീതമാണുള്ളത്. അതത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ(നെറ്റ്, പിഎച്ച്.ഡി. എന്നിവ അഭികാമ്യം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളില്‍ ബി.ഇ./ബി.ടെക് ബിരുദവും എം.ഇ./എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ് യോഗ്യതയുമുണ്ടായിരിക്കണം. ഈ മാസം 13 വരെ http://www.gecbh.ac.in ലൂടെ അപേക്ഷിക്കാം. ഫോണ്‍: 0471-2300484.

മലപ്പുറം: വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌ക്കില്‍ എന്ന വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 12ന് രാവിലെ 11ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

ഇടുക്കി: കോട്ടയം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രിയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള അസി. പ്രൊഫസര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- MDS in Community Dentistry പ്രായം- 22-45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 20 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം.

നെയ്യാറ്റിന്‍കര : സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയില്‍ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ്/ ബി.എഡ്/ പി.എച്ച്.ഡി (ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 13ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2222935.

Also Read




Post a Comment

Previous Post Next Post

Display Add 2