Application invited for the various temporary Appointment
Also Read
◾️ഹെഡ് കോച്ച് നിയമനം
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് – ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.
◾️റിസർച്ച് ഫെല്ലോ
തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്ക് ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: https://lbt.ac.in/.
◾️റിസോഴ്സ് പേഴ്സൺ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ൽ ലഭ്യമാണ്.
ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 10 നകം സി.ഡബ്ല്യൂ.സി ബിൽഡിംഗ്‌സ്, 2-ാം നില, എൽ.എം.എസ്.കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2724696.
◾️നോർക്ക റൂട്സ് വഴി മാലി ദ്വീപിൽ ജോലി
മാലിദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ്
ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി നവംബർ 28 .കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.
◾️ തൊഴിൽ മേള
നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജും സംയുക്തമായി ഡിസംബർ 11 ന് നിയുക്തി-2021 തൊഴിൽ മേള നടത്തും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 നകം www.jobfest.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9495640717, 7994705256.
Play casino - No.1 for the Casino Guru
ردحذفNo longer febcasino.com have the opportunity to go to the casinos or jancasino read the reviews of the slots you love. But 출장안마 they're not ventureberg.com/ always the same. Sometimes you have https://sol.edu.kg/ a new online
إرسال تعليق