Application invited for the various temporary vacancies in Govt services
Also Read
◾️ഫിസിക്കൽ എഡ്യൂക്കേഷൻ കോൺൾട്ടന്റ്
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 40000 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം. ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ, സർവകലാശാലയിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തസ്തികകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
◾️കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27 വരെ നൽകാം. അപേക്ഷകൾ നേരിട്ടും തപാലിലും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
◾️ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ
കേരള ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽ വകുപ്പിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ, സംസ്ഥാന സർവീസിലെ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം.
ശമ്പള സ്‌കെയിൽ 51,400 – 1,10,300. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി 82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ 30 നകം അപേക്ഷ നൽകണം.
Post a Comment