Temporary appointment in government institutions through interview

Application invited for the various temporary Appointment 

ഗെസ്റ്റ് അധ്യാപകർ

🔹തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യുജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും . താല്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

◾️ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ

🔹തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  വിശദവിവരങ്ങൾ: www.gwptctvpm.org ൽ ലഭ്യമാണ്.

🔹തിരുവനന്തപുരം, ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു.  ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ബാർട്ടൺഹിൽ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

◾️അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന്  രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. ഫോൺ:0471 2360391.

For More Job Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View
 

Post a Comment

Previous Post Next Post

Display Add 2