Temporary job Recruitment in government services

Application invited for the various temporary job vacancies 

Also Read



താൽകാലിക ജോലി ഒഴിവുകൾ

◾️സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യിസ്റ്റിക്‌സ്) ബിരുദധാരികളെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന  ആഭിമുഖത്തിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. റിസർച്ച് അസ്സോസിയേറ്റ,് റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെയാണ് വേതനം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വെണം. പ്രതിമാസം 25,000 മുതൽ 35,000 രൂപ വരെയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962

◾️തിരുവനതപുരം : കഴക്കൂട്ടം ഗവൺമെന്റ് വനിത ഐടിഐയിലെ വിവിധ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവുകൾ താത്കാലികമായി നികത്തുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, എംപ്ലോയബിലിറ്റി സ്‌കിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം നവംബർ 17 ന് രാവിലെ 10.30ന് ഐടിഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ 0471 2418317 എന്ന നമ്പറിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

◾️തിരുവനന്തപുരം : തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എം.ടി.എ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി നവംബർ 17ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.

◾️കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ”ഫോറസ്ട്രി എക്‌റ്റെൻഷൻ ആൻഡ് കൺസർവേഷൻ എജ്യൂക്കേഷൻ പ്രോഗ്രാംസ്” ൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി നവംബർ 19ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

◾️തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഏതാനും ഒഴിവുകളുണ്ട്. ഐടിഐ/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളേജിലെ ഡിപ്പാർമെന്റ് ഓഫ് സിവിൽ എൻജിനിയറിങിൽ നവംബർ 15 ന് രാവിലെ 10 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: 0471 230048

◾️തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പോലീസ് വകുപ്പിൽ 20 വർഷം തൊഴിൽ പരിചയമുള്ള റിട്ടയേർഡ് ഡി.വൈ.എസ്.പി ആയിരിക്കണം.
01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും.
നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

For More...
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2