Temporary appointment in government department

Application invited for the various temporary post in government institutions

Also read




◾️ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ്  നിയമനം

പാലക്കാട്‌ ജില്ലയില്‍ കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്റഡിനെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും രണ്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സുമുള്ള കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 -45 വയസ്സ്. അര്‍ഹരായവര്‍ക്ക് ബാധകമായ ഇളവ് അനുവദിക്കും. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒന്‍പതിനു തന്നെ എത്തണം.

◾️താത്കാലിക നിയമനം

കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
ഹൗസ് കീപ്പിങ്, റസ്‌റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 21-ന് രാവിലെ 11-ന് കുക്ക് തസ്തികയിലെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 22-ന് താവിലെ 11-നും അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാസും ഗവ:ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ 0484-2360502).

◾️കരാർ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം, പി.ജി.ഡി.സി.എ., അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 22നകം അപേക്ഷ നൽകണം. വിലാസം: ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു.
ജില്ലാ പഞ്ചായത്ത്, കോട്ടയം-686002, ഫോൺ: 04812300430.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2