Application invited for the various temporary vacancies
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
താൽകാലിക നിയമനത്തിനു അപേക്ഷ ക്ഷണിച്ചു
◾️ലൈബ്രേറിയൻ
തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്യുമെന്റേഷനിൽ ബിരുദമോ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള മെഡിക്കൽ റെക്കോഡ്‌സ് സയൻസ് ഡിപ്ലോമയോ ഉണ്ടായിരിക്കണം. 22200-48000 ആണ് ശമ്പള സ്‌കെയിൽ.
പ്രായം 1/1/2021 ൽ 18-41 വയസ്. ലാറ്റിൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. നിശ്ചിത യോഗ്യതയുളള ലാറ്റിൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
◾️ഗസ്റ്റ് അധ്യാപക
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃത വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 20 ന് രാവിലെ 11 മണിക്ക് നടത്തും.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചററുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
◾️അസി. പ്രൊഫസർ
വയനാട് : ഗവ. മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ (ജനറൽ സർജറി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.ഡി/എം.എസ്/ജനറൽ സർജറിയിൽ ഡി.എൻ.ബി ആണ് യോഗ്യത. 68900-205500 ആണ് ശമ്പളം. പ്രായം 22-45 വയസ്. ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീ്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
Post a Comment