Temporary appointment in government services - Apply Now

Application invited for the various temporary appointment


◾️ക്ലാർക്ക് ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്.  ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com, ഫോൺ: 0471-2303654.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.

◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ

സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ  എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസ വേതന  അടിസ്ഥാനത്തിൽ ആയിരിക്കും.യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം.മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0469-2600167.

◾️അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.  അപേക്ഷ 25 നകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

For More Job Vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2