Application Invited for the various temporary appointment
Also Read
◾️ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന്‍ മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസില്‍ കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ ഫെബ്രുവരി 7 ന് വൈകീട്ട് 5 നകം സബ് കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
◾️എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഗ്രോത്ത് ഓഫീസര്‍, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത
ഗ്രോത്ത് ഓഫീസര്‍ (കാസര്‍കോട്, പയ്യന്നൂര്‍)- ഡിഗ്രി, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍(കണ്ണൂര്‍, കാഞ്ഞങ്ങാട്)- ഡിപ്ലോമ/ ഡിഗ്രി, സ്പെയര്‍ ഇന്‍ ചാര്‍ജ് (കണ്ണൂര്‍) ഡിപ്ലോമ/ ഡിഗ്രി . അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 8 ന് രാവിലെ 10നകം ഓഫീസില്‍് രജിസ്‌ട്രേഷന്‍ നടത്തണം. പുതിയതായി രജിസ്‌ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
◾️ജില്ലാ നിര്‍മ്മിതികേന്ദ്രത്തില്‍ ഒഴിവ്
കാസര്‍കോട് ജില്ലയില്‍ ജില്ലാ നിര്‍മ്മിതികേന്ദ്രം, കാസറഗോഡ് ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍-2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും/പോളിടെക്‌നിക്കില്‍ നിന്നും ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോ പതിപ്പിച്ച സെക്കന്ററി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക്/ഗ്രേഡ് അടക്കം ചെയ്ത ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 21ന് വൈകിട്ട് 4 വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., പിന്‍ – 671 531. ഫോണ്‍ 0467 2202572
◾️ജില്ലാ പഞ്ചായത്തില്‍ അവസരം
ആലപ്പുഴ: ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ. പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് അനുവദിക്കും. ദിവസവേതനം 780 രൂപ.
സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ് പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ഫോൺ: 0477 2252496, 2253836.
Post a Comment