Temporary job vacancies in government institutions

Application invited for the various temporary job vacancies

Also Read
     
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

◾️വിവിധ താൽകാലിക ജോലി ഒഴിവുകൾ 

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സി.ഇ.ഒ തസ്തികയിലേക്കുള്ള യോഗ്യതകൾ. ആർട്സ്/ ലിറ്ററേച്ചർ ബിരുദം, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം എന്നിവയാണ് പി.ആർ.ഒ. തസ്തികയിലേക്കുള്ള യോഗ്യത. ഇരു തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.nctichkerala.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.

◾️പ്രോഗ്രാം ഓഫീസർ

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in
◾️അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. 70,000 രൂപ പ്രതിമാസ വേതനം. ഏപ്രിൽ 6ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിനെത്തണം.

◾️അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. അപക്ഷകൾ ഏപ്രിൽ 11നകം നൽകണം. ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവും വേണം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. 18നും 40നു മദ്ധ്യേ ആയിരിക്കണം പ്രായം. 30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, വയസ്,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.dairydevelopment.keralagov.in, ഫോൺ: 0471-2440074.

◾️ പ്രോഗ്രാം കോഓർഡിനേറ്റർ

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം സംസ്ഥാന കോഓർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. സൈക്കോളജി, സൈക്യാട്രി, സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം. ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യം, ചൈൽഡ് ഡെവലപ്‌മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. nirbhayacell@gmail.com ലേക്കും അപേക്ഷ രേഖകൾ സഹിതം അയയ്ക്കാം.

◾️വർക്കർ താൽകാലിക നിയമനം

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സ്വിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയുംയോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

◾️ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷ ദൈർഘ്യമുള്ള മെക്കാനിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ്, മെഡിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സയൻസ് ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.ഒരു വർഷത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31 നു വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ അപേക്ഷിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

◾️വാക് ഇൻ ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Post a Comment

Previous Post Next Post

Display Add 2