Temporary appointment in government institutions

Application invited for the various temporary appointment


◾️ഫിഷറീസ് സ്‌കൂളുകളിൽ നിയമനം

വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളിൽ സ്‌പോർട്‌സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്‌പോർട്‌സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്‌ബോൾ/അത്‌ലറ്റിക്‌സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത് വിഷയങ്ങളിലെ ഡിഗ്രിയുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വലിയതുറ ഗവ. ഫിഷറീസ് സ്‌കൂൾ ഓഫീസിൽ 21ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.ഫോൺ: 0471 2502813, 9447893589.

◾️അതിഥി അധ്യാപകരെ നിയമിക്കുന്നു

തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുള്ള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

◾️സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ (പി.എച്ച്.പി), പ്രോഗ്രാമർ (ഫ്‌ളട്ടർ), UI/UX ഡെവലപ്പർ,  2ഡി അനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ, സീനിയർ അഡ്മിനിസ്‌ട്രേറ്റർ, സീനിയർ പ്രോഗ്രാമർ (ജാവ), സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി) തുടങ്ങിയ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.careers.cdit.org മുഖേന ജൂൺ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. കുടുതൽ വിവരങ്ങൾക്ക്: www.cdit.org.

◾️എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ അഭിമുഖം ജൂൺ 22ന്

സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക്  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ജൂൺ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: 32,560 രൂപ. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവനുവദിക്കും.  ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾപാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക്:  https://www.keralabhashainstitute.org/.

◾️ഗസ്റ്റ് ലക്ചറർ ഒഴിവ്

ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, ഫിസിക്‌സ് വിഭാഗങ്ങളിൽ 2022-2023 അധ്യയന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 20ന് നിടക്കും.ഗണിതശാസ്ത്ര വിഭാഗത്തിന് രാവിലെ 10.30നും ഫിസിക്‌സ് വിഭാഗത്തിന് രാവിലെ 11നുമാണ് അഭിമുഖം.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഇന്റർവ്യൂവിന് ഹാജരാകണം.

◾️ഗസ്റ്റ് ലക്ചറർ ഒഴിവ്

കാര്യവട്ടം സർക്കാർ കോളജിൽ മാത്തമറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ  30ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

Post a Comment

Previous Post Next Post

Display Add 2