Paid apprenticeship - Apply Now

Application invited for the paid apprenticeship in information public relations department

പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 15ന് വൈകിട്ട് അഞ്ചുവരെ നീട്ടി. ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയാണ് നീട്ടിയത്.  ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും  പ്രധാന വിഷയമായെടുത്ത് 2020-21, 2021-22 അക്കാദമിക വർഷത്തിൽ അംഗീകൃത സർവകാലശാല യിൽ നിന്ന് നേടിയ ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ  ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ  നിന്നും ജേർണലിസം, പബ്ലിക് റിലേഷൻസ്  എന്നീ വിഷയങ്ങളിലേതിലെങ്കിലും  പി ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്,  ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ  അപേക്ഷിക്കണം.  ഡയറക്ട്രേറ്റിൽ തപാലിൽ അയയ്ക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022 എന്ന് കാണിച്ചിരിക്കണം. നിശ്ചിത യോഗ്യതയുടേയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ  പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്ത്മായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക് 9496003235, 0471 2518471 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
*************************************
Read More 


Post a Comment

Previous Post Next Post

Display Add 2