Temporary job Vacancy in government institutions

Application invited for the various temporary job Vacancy

Also Read



◾️കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം.
പ്ലസ്ടു, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.

◾️ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

കിറ്റ്‌സ് തിരുവനന്തപുരം സെന്ററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.

◾️കൈറ്റിൽ മാസ്റ്റർ ട്രെയിനർ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐടി തൽപ്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർട്രെയിനർമാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. പ്രൈമറി – ഹൈസ്‌കൂൾ വിഭാഗത്തിലെ അധ്യാപകരാണ് അപേക്ഷിക്കേണ്ടത്. ഐടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

◾️സംവിധായകരെ ക്ഷണിക്കുന്നു

കുടുംബശ്രീ ‘സ്‌നേഹിത’ ജെൻഡർ ഹെൽപ് ഡെസ്‌ക്- പ്രൊമോ വീഡിയോ തയാറാക്കാൻ പരിചയ സമ്പന്നരായ സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/promo സന്ദർശിക്കുക.

◾️അക്കൗണ്ട്‌സ് ഓഫീസർ

എനർജി മാനേജ്‌മെന്റ് സെന്ററിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post

Display Add 2