Temporary job vacancies - Government Institutions

Application invited for the post of Guest Teachers

▪️അധ്യാപക ഒഴിവ് 
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം.

▪️ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം.
NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക്: 9847245617, ഇ-മെയിൽ gctetvm@gmail.com.

▪️പ്രിന്റിംഗ് ടെക്നോളജി അദ്ധ്യാപകൻ
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറ്കടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ 31നകം അപേക്ഷിക്കണം. ഫോൺ: 0471-2474720, 0471-2467728.

▪️ഡയറക്ടർ
പാലക്കാട് മെഡിക്കൽ കോളജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്സും, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ്  ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് എക്സ്പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

Post a Comment

Previous Post Next Post

Display Add 2